വർഷങ്ങളോളം വളഞ്ഞിട്ട് ആക്രമിച്ചു, പരിഹസിച്ചു, ഒറ്റപ്പെടുത്തി, അവഹേളിച്ചു, തൊഴിലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു, ഒരു സുടാപ്പി കമ്മിണിയെ കൊണ്ട് കേസ് വരെ കൊടുപ്പിച്ചു.. എന്നിട്ടും അദ്ദേഹം തളർന്നില്ല.. ഒറ്റയ്‌ക്ക് പോരാടി സൂപ്പർ ഹീറോ ആയി തന്നെ വിജയിച്ചു.
ഇത്രയും തിളക്കമുള്ള ഒരു തിരഞ്ഞെടുപ്പ് വിജയം ഇതിന് മുൻപ് കേരളം കണ്ടിട്ടില്ല.
മതതീവ്രവാദികളും, കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമങ്ങളും, ഭരണപക്ഷവും, പ്രതിപക്ഷവും എല്ലാം ഒന്നിച്ചിട്ടും അയാളെ തടയാൻ ആയില്ല. ജനങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
പക്ഷെ സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ പ്രവർത്തന രീതി അദ്ദേഹത്തിന് ദോഷമേ ചെയ്യൂ എന്ന് തോന്നുന്നു. നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം എന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ പല കെണിയിലും പെടുത്താൻ എളുപ്പം സാധിക്കും.
ഇക്കാലമത്രയും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ച മാധ്യമങ്ങൾ ഇപ്പോൾ സുരേഷ് ഗോപിയുടെ പുറകെ കൂടിയിരിക്കുന്നത് അദ്ദേഹത്തിന് പണി കൊടുക്കാൻ ആണ് എന്നത് പകൽ പോലെ വ്യക്തം.
സുരേഷ് ഗോപിയെ പണ്ട് പരസ്യമായി അപമാനിച്ച, ഇലക്ട്രിക് ഷോക്ക് അടിപ്പിച്ചാൽ പോലും അഭിനയം വരാത്ത ഒരു അന്തം കമ്മിണി നടിയുടെ സോഷ്യൽ മീഡിയ പേജിൽ സുരേഷ് ഗോപി ജയിച്ചതിന്റെ ആഹ്ലാദം പലരും പങ്ക് വെച്ചപ്പോൾ ‘നടിക്ക് നേരെ സംഘപരിവാർ സൈബർ ആക്രമണം’ എന്ന് പറഞ്ഞ് മാപ്രകൾ ഉറഞ്ഞു തുള്ളുന്നു.
സുരേഷ് ഗോപിയേയും, അദ്ദേഹത്തിന്റെ കുടുംബത്തെയും വർഷങ്ങളോളം സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഒരു വർത്ത പോലും ഈ മാപ്രകൾ കൊടുത്തില്ല എന്നോർക്കണം.
സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയി രാജ്യത്തിനും, കേരളത്തിനും, തൃശൂർ മണ്ഡലത്തിനും ഒക്കെ ചെയ്യുന്ന ഒരു നല്ല കാര്യങ്ങൾ പോലും കേരളത്തിൽ വാർത്ത ആകില്ല എന്നുറപ്പ്. പകരം സുരേഷ് ഗോപിയെ ഒരു വിവാദ നായകൻ ആക്കി നിർത്താൻ ആകും ശ്രമം.
“സുരേഷ് ഗോപി ഉപയോഗിക്കുന്നത് 10 ലക്ഷം രൂപയുടെ ഷർട്ട്, ഉച്ചയ്‌ക്ക് കഴിക്കുന്ന ഊണിന്റെ കൂടെ ബീഫ് കഴിച്ചില്ല, മാതാവിന്റെ പള്ളിയിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റു പുണ്യവാളൻമാരെ സുരേഷ് ഗോപി ബഹുമാനിച്ചില്ല” എന്നൊക്കെ പറഞ്ഞ് വാർത്തകൾ സൃഷ്ടിച്ചേക്കാം.
ജനങ്ങളുമായി ഇടപഴകാൻ വേറെ നൂറു മാർഗങ്ങളുണ്ട്. ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഒരു പ്രൊഫഷണൽ ടീം തന്നെ വേണം. മത – രാഷ്‌ട്രീയ അടിമകൾ ആയ കേരളത്തിലെ മാധ്യമ പ്രവർത്തകരെ അടുപ്പിക്കാതിരുന്നാൽ മികച്ച ഒരു പാർലമെന്ററിയൻ, മന്ത്രി എന്ന നിലയിൽ ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാം. അവരെ അടുപ്പിച്ചാൽ ഒരു വിവാദ നായകൻ മാത്രമാക്കി മാറ്റും അവറ്റകൾ.
കണ്ട അണ്ടനും അടകോടനും ഒക്കെ മറുപടി കൊടുത്ത് വില കളയാൻ നിൽക്കരുത്. രാജ്യത്തിനും, സ്വന്തം മണ്ഡലത്തിനും വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും. നരേന്ദ്ര മോഡി എന്ന ആഗോള ബ്രാൻഡ് പോലെ കേരളത്തിൽ സുരേഷ് ഗോപിക്ക് ഒരു ബ്രാൻഡ് ആയി വളരാൻ കഴിയും.
കേരളത്തിൽ ഇനിയുള്ള ബിജെപിയുടെ വളർച്ച പൂർണമായും സുരേഷ് ഗോപിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഒരു ബിജെപി എം പി ഉണ്ടായാൽ എന്തൊക്കെ മാറ്റം ആ മണ്ഡലത്തിൽ ഉണ്ടാകും എന്ന് കേരളത്തിന് കാണിച്ചുകൊടുക്കാൻ പറ്റിയ സുവർണാവസരം ആണ് ഇപ്പോൾ കൈവന്നത്.
ഞങ്ങളുടെ പ്രതിനിധിയാണ് സുരേഷ് ഗോപി എന്ന് തൃശൂർ ജനതയ്‌ക്ക് ലോകത്ത് എവിടെയും അഭിമാനത്തോടെ പറയാൻ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: