കോട്ടയം: ബിജെപി നേതാവായ ജോര്‍ജ് കുര്യന് കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ചാമത്തെ കേന്ദ്ര മന്ത്രിയാണ്. കെ.ആര് നാരായണന് (കോണ്‍ഗ്രസ്) എം.എം.ജേക്കബ് (കോണ്‍ഗ്രസ്) പി സി തോമസ് (ഐഎഫ്ഡിപി) അല്‍ഫോന്‍സ് കണ്ണന്താനം (ബിജെപി) എന്നിവരാണ് മുന്‍പ് കോട്ടയത്തുനിന്ന് കേന്ദ്ര മന്ത്രിമാരായവര്‍.
1984ലെ രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ഉഴവൂര്‍ കുറിച്ചിത്താാനം സ്വദേശിയായ കെ.ആര് നാരായണന് കേന്ദ്രമന്ത്രിയായത്. ആസൂത്രണം, വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, ഇലക്ട്രോണിക്സ,് ഊര്‍ജ്ജം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹത്തിന് ലഭിച്ചു. 1986 ലെ രാജീവ് ഗാന്ധി മന്ത്രിസഭയിലും 1991ലെ നരസിംഹറാവു മന്ത്രിസഭയിലും രാമപുരം സ്വദേശിയായ എം എം ജേക്കബ് സഹമന്ത്രിയായിരുന്നു. പാര്‍ലമെന്ററി കാര്യം, ജലവിഭവം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. 2003ലെ വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായി അന്ന് ഐഎഫ്ഡിപി പാര്‍ട്ടിക്കാരനായിരുന്ന പി സി തോമസ് എത്തി. മൂവാറ്റുപുഴ സ്വദേശിയായ തോമസിന്റെ സ്വന്തം പാര്‍ട്ടിയായ ഐഎഫ്ഡിപി അന്ന് ബിജെപി സഖ്യകക്ഷിയായിരുന്നു.
2017 ലെ നരേന്ദ്രമോദി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ മണിമല സ്വദേശിയായ ഐഎഎസുകാരന് അല്‍ഫോണ്‍സ് കണ്ണന്താനം സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി. വിനോദസഞ്ചാരം (സ്വതന്ത്ര ചുമതല), ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
ഇപ്പോള്‍ മൂന്നാം മോദി സര്‍ക്കാരില്‍ ജില്ലയില്‍ നിന്നുള്ള അഞ്ചാമത്തെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന് എത്തുന്നത്. ഏതു വകുപ്പ് എന്നത് സസ്പെന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: