തിരുവനന്തപുരം: അറിവിന്റെ തീക്ഷണതയും പ്രതിഭയുടെ മികവുമായി അംഗീകാരത്തിന്റെ നിറവില്‍ യുവതയുടെ അഭിമാനം വാനോളമുയര്‍ന്നു. പഠനമികവിന് ജന്മഭൂമി നല്കിയ ആദരം ആവേശത്തോടെയും അഭിമാനത്തോടെയും യുവകരങ്ങള്‍ ഏറ്റുവാങ്ങി.
എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എ1 നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ജന്മഭൂമി കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ ഒരുക്കിയ അനുമോദന സായാഹ്നത്തില്‍ പങ്കെടുത്തത് അഞ്ഞൂറിലധികം പ്രതിഭകള്‍. കഠിനാധ്വാനികളായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരുപോലെ അഭിമാന മുഹൂര്‍ത്തമായി മികവ് സായാഹ്നം. ഉപരിപഠനത്തിനായുള്ള ദിശാബോധവും ജീവിത വീക്ഷണവും ജന്മഭൂമി നല്കിയ ആദരവും എന്നെന്നും മനസ്സില്‍ സൂക്ഷിക്കാനുള്ള സുമുഹൂര്ത്തമായതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥി പ്രതിഭകള്‍.
അനുമോദന സായാഹ്നം മുന്‍ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡിജിപി ആര്.ശ്രീലേഖ മുഖ്യ പ്രഭാഷണം നടത്തി. നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ നാനോ ടെക്നോളജി വിഭാഗം പ്രൊഫ. ആര്.എസ്.റിമല്‍ ഐസക് പുതിയ കോഴ്സുകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് ദിശാബോധം നല്കി. ജന്മഭൂമി ഡയറക്ടര്‍ ടി.ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. പട്ടം എസ്യൂടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി, ജന്മഭൂമി ചീഫ് സബ്എഡിറ്റര്‍ ആര്.പ്രദീപ്, അസിറ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ മനുകുമാര്‍. കെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: