തിരുവനന്തപുരം: അഭിരുചിക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കണമെന്നും ഇതിലേയ്‌ക്കായി ധാരാളം മേഖലകള്‍ ഉണ്ടെന്നും മൂന്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. മികവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിഞ്ജാനം, മലയാളവും ഇംഗഌഷും നന്നായി കൈകാര്യം ചെയ്യാനറിയുക, നല്ല കൈയ്യക്ഷരം, തുടങ്ങിയവയാണ് വിജയത്തിലേക്കുള്ള മാര്‍ഗ്ഗം. മിന്നുമണി, സാജനാ സജീവന്‍, ആശശോഭന എന്നിവര്‍ മലയാളികളാണ്. എന്നാല്‍ ഇവരെക്കുറിച്ച് മലയാളികള്‍ക്ക് പോലും അറിയില്ല. മറ്റൊരു പ്രത്യേകത ഇവര്‍ മൂന്നുപേരും ഗോത്ര വര്‍ഗ്ഗക്കാരാണ്. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത മേഖലയില്‍ നിന്ന് വളര്‍ന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായവരാണ്.
ഇന്ന് കുട്ടികള്‍ക്കു മുന്നില്‍ ഒരുപാട് സാധ്യതകള്‍ ഉണ്ട്. പക്ഷേ ഭൂരിഭാഗം കുട്ടികളും സയന്‍സ്, ടെക്‌നോളജി, ഇഞ്ചിനീയറിംഗ്, കണക്ക് വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പഌസ് ടു കഴിഞ്ഞാല്‍ എല്ലാവരും മെഡിക്കല്‍ എന്‍ട്രന്‍സ് കോഴ്‌സിനാണ് പോകുന്നത്. 20 ലക്ഷം പേരാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. എന്നാല്‍ രണ്ടായിരമോ മൂവായിരമോ സീറ്റുകള്‍ മാത്രമാണ് എംബിബിഎസിന് ഉള്ളത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്ഥിരം മേഖലകള്‍ മാറി ചിന്തിക്കണമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ഡ്രോണുകളുടെ തലസ്ഥാനമാണ് ഇന്ത്യ, റോബോട്ടിക്‌സ് മേഖലയിലും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ പഠിച്ചവരാണ് ചന്ദ്രയാന്‍ മൂന്നിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: