തിരുവനന്തപുരം: പഠിച്ചിറങ്ങുമ്പോള്‍ ജോലി സാധ്യതയുണ്ടോ എന്ന് നോക്കി വേണം കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടതെന്ന് നൂറുല്‍ ഇസഌം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ നാനോ ടെക്നോളജി വിഭാഗം പ്രൊഫ. ആര്.എസ് റിമല്‍ ഐസക്. മികവ് 2024ല്‍ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ദിശാബോധം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും ഭാവിയെക്കുറിച്ച് ഓരോ സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും കഠിനമായി പ്രയത്നിക്കണം. പഠിച്ചിറങ്ങുന്ന എല്ലാവര്ക്കും ജോലി ലഭിക്കും. എന്നാല്‍ നന്നായി പഠിച്ചിറങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കും. ഒന്നോ രണ്ടോ ലക്ഷം രൂപ മുതലാണ് ശമ്പളം. എന്നാല്‍ പഠിക്കാത്തവര്‍ക്ക് പതിനായിരമോ ഇരുപതിനായിരമോ ശമ്പളം ലഭിക്കുന്ന ജോലിയായിരിക്കും ലഭിക്കുക.
നല്ല ജോലിയും നല്ല ശമ്പളവും ലഭിക്കുന്നതിന് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിനും ശ്രമിക്കണം. വ്യവസായരംഗത്തെ സാധ്യതകള്‍ പഠിച്ചിട്ട് വേണം കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടതെന്നും സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിച്ച് സമയം പാഴാക്കരുതെന്നും ആര്.എസ് റിമല്‍ ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: