കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. ജർമൻ താരമായ അലക്സാണ്ടർ സ്വെരേവിനെയാണ് അൽകാരസ് തോൽപ്പിച്ചത്. 6-3, 2-6, 5-7, 6-1, 6-2 എന്നീ സെറ്റുകൾക്കാണ് അൽകാരസ് ജർമ്മൻ താരത്തെ മറികടന്നത്. ഹാർഡ് കോർട്ടിലും പുൽ മൈതാനത്തിലും കളിമണ്ണ് മൈതാനത്തിലും ഗ്രാന്റ് സ്ലാം കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് ഇതോടെ മാറി.
അൽകാരാസിന്റെ കന്നി ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇത്. ഗ്രാൻഡ്സ്ലാമുകളിൽ ഇത് മൂന്നാം പ്രാവശ്യമാണ് അൽകാരസ് കിരീടം നേടുന്നത്. സെമിഫൈനൽ മത്സരത്തിൽ ശക്തമായ മത്സരത്തിലൂടെ ജാനിക് സിന്നറിനെ മറി കടന്നാണ് അൽകാരാസ് ഫൈനലിലെത്തിയത്. 2022 ൽ പിഐഎഫ് എടിപി റാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പറുകാരനായി. 2022 ലെ യുഎസ് ഓപ്പണിലും 2023 ലെ വിംബിൾഡണിലുമാണ് ഇതിന് മുമ്പ് കിരീടം നേടിയത്. തന്റെ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾക്കൊപ്പം, 11 എടിപി ടൂർ കിരീടങ്ങളും അൽകാരാസ് നേടിയിട്ടുണ്ട്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: