ന്യൂദല്‍ഹി: വിരമിച്ച ഇതിഹാസ ഭാരത ഫുട്ബോള്‍ താരം സുനില്‍ ഛേത്രിയുടെ പിന്‍ഗാമിയായി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നായകനാകും. നാളെ ഖത്തറിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026 യോഗ്യതാ മത്സരത്തിനുള്ള ടീമിനെ ഗുര്‍പ്രീത് ആയിരിക്കും നയിക്കുക.
നിലവില്‍ ബെംഗളൂരു എഫ്സി ഗോള്‍ വല കാക്കുന്ന താരമാണ് ഈ ഭാരത നായകന്. ഫിഫ യോഗ്യതയിലെ പ്രാഥമിക യോഗ്യതയിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭാരത സമയം നാളെ രാത്രി 9.15നാണ് മത്സരം ആരംഭിക്കുക.
നാളത്തെ മത്സരത്തിനുള്ള 23 അംഗ ഭാരത ടീമിനെയും കോച്ച് ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: