ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഉറപ്പായിരുന്നെങ്കില്‍ മന്ത്രിസഭയിലെ അപ്രതീക്ഷിത മുഖമായി ജോര്‍ജ് കുര്യന് ഉയര്‍ന്നത് ഏറെ ആഹ്ലാദകരമായി. പ്രധാനമന്ത്രി മോദിയുടെ കേരളത്തിനുള്ള സമ്മാനമായി രണ്ട് മന്ത്രിപദവികളും മാറി.
എബിവിപിയിലൂടെ പൊതുരംഗത്തെത്തിയ ജോര്‍ജ് കുര്യന് ബിജെപിയിലെ നിറസാന്നിധ്യമാണ്. വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എന്ന ചുമതല നിര്‍വഹിച്ച ജോര്‍ജ് കുര്യന് ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്മാന് സ്ഥാനത്തും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേരളത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മടങ്ങി, ബിജെപി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പാര്‍ട്ടി ചുമതലയും തെരഞ്ഞെടുപ്പ് ചുമതലയും മാധ്യമ വിഭാഗത്തിന്റെ ചുമതലയും നിര്‍വഹിച്ചു. മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ജോര്‍ജ് കുര്യന് ബിജെപി ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ ഏറ്റവും പ്രീയപ്പെട്ട നേതാവുകൂടിയാണ്.
ഇന്നലെ രാവിലെയാണ് സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടതായുള്ള അറിയിപ്പ് പ്രധാനമന്ത്രി കൈമാറുന്നത്. സുരേഷ് ഗോപി ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങിയതിനാല്‍ ഇന്നലെ പുതിയ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. വൈകിട്ട് നാേലാടെയാണ് സുരേഷ് ഗോപി ദല്‍ഹിയില്‍ മടങ്ങിയെത്തി സത്യപ്രതിജ്ഞാ ചടങ്ങിലേക്കെത്തിയത്.
ബിജെപി സംസ്ഥാന ഭാരവാഹികള്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നതിനാല് ജോര്‍ജ് കുര്യന് ദല്‍ഹിയിലുണ്ടായിരുന്നു.
സത്യപ്രതിജ്ഞ ചെയ്തവര്‍:
പ്രധാനമന്ത്രി: നരേന്ദ്ര ദാമോദര്‍ദാസ് മോദി
കേന്ദ്രമന്ത്രിമാര്‍: ബിജെപി
ക്യാബിനറ്റ്: രാജ്നാഥ്സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നദ്ദ, ശിവരാജ് സിങ് ചൗഹാന്, നിര്‍മലാ സീതാരാമന്, ഡോ. എസ്. ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടാര്‍, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്, സര്‍ബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്രകുമാര്‍, പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യസിന്ധ്യ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്രസിങ് ഷെഖാവത്ത്, അന്നപൂര്‍ണാദേവി, കിരണ്‍ റിജിജു, ഹര്ദ്ദീപ്സിങ് പുരി, ഡോ.മന്‍സൂഖ് മാണ്ഡവ്യ, ജി. കിഷന് റെഡ്ഡി, സി.ആര്. പാട്ടീല്‍,
സഹമന്ത്രിമാര്‍: (സ്വതന്ത്ര ചുമതല)
റാവു ഇന്ദര്‍ജിത് സിങ്, ഡോ. ജിതേന്ദ്രസിങ്. അര്ജ്ജുന് റാം മേഘ് വാള്
സഹമന്ത്രിമാര്‍
ജിതിന് പ്രസാദ, ശ്രീപാദ് യശോ നായിക്, പങ്കജ് ചൗധരി, കൃഷ്ണപാല്‍ ഗുജ്ജര്‍, നിത്യാനന്ദ റായ്
വി. സോമണ്ണ, എസ്.പി. സിങ് ബഗേല്‍, ശോഭ കരന്തലാജെ, കീര്‍ത്തിവര്‍ദ്ധന്‍ സിങ്, ബി.എല്‍. വര്‍മ്മ, ശാന്തനു താക്കൂര്‍, സുരേഷ് ഗോപി, ഡോ. എല്‍. മുരുഗന്, അജയ് തംത, ബണ്ടി സഞ്ജയ് കുമാര്‍, കമലേഷ് പാസ്വാന്, ഭാഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ, സഞ്ജ് സേഠ്, രവ്നീത് സിങ് ബിട്ടു, ദുര്‍ഗാദാസ് ഊയ്കെ, രക്ഷ നിഖില്‍ ഖഡ്സെ, സുകാന്ത മജൂംദാര്‍, സാവിത്രി ഠാക്കൂര്‍, തോഖന്‍ സാഹൂ, ഡോ. രാജ്ഭൂഷണ്‍ ചൗധരി, ഭൂപതിരാജു ശ്രീനിവാസ് വര്‍മ്മ, ഹര്‍ഷ് മല്‍ഹോത്ര, നീമുബെന്‍ ബാംബനിയ, മുരളീധര്‍ മൊഹല്‍, ജോര്‍ജ് കുര്യന്, പബിത്ര മാര്‍ഗരീറ്റ
എന്‍ഡിഎ- സഖ്യകക്ഷി മന്ത്രിമാര്‍
ക്യാബിനറ്റ്:
എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്), ജിതിന് റാം മാഞ്ചി(എച്ച്എഎം),
രാജീവ് രഞ്ജന്‍ സിങ് (ലല്ലന്‍സിങ്), കെ. റാംമോഹന് നായിഡു(ടിഡിപി), ചിരാഗ് പാസ്വാന്
(എല്‍ജെപി)
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
പ്രതാപ് റാവു ജാദവ് (ശിവസേന), ജയന്ത് ചൗധരി (ആര്‍എല്‍ഡി),
സഹമന്ത്രിമാര്‍: രാംദാസ് അത്താവലെ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), രാംനാഥ് താക്കൂര്‍
(ജെഡിയു), അനുപ്രിയ പട്ടേല്‍ (അപ്നാ ദള്‍), ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി(ടിഡിപി), ചന്ദ്രപ്രകാശ് ചൗധരി (എജെഎസ് യു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: