ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരും സാമ്പത്തിക രംഗത്തെ പരിഷ്ക്കാരങ്ങളും വികസന പ്രവര്‍ത്തനങ്ങളും ശക്തമായി തന്നെ തുടരുമെന്നാണ് കരുതുന്നതെന്ന് വിദഗ്ധര്‍. സഖ്യ സര്‍ക്കാരായതിനാല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തുടരുമോയെന്ന ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ പ്രതികരണം.
പരിഷ്ക്കാരങ്ങള്‍ മന്ദഗതിയിലാകുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. 2047 ആവുന്നതോടെ രാജ്യത്തെ വികസിത ഭാരതമാക്കുകയെന്നാണ് മോദി സര്‍ക്കരിന്റെ പ്രഖ്യാപിത ലക്ഷ്യം. അത് നേടാന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളും വികസന പ്രവര്‍ത്തനങ്ങളും ശക്തമായി തുടര്‍ന്നേ മതിയാകൂ. 14-ാം ധനകാര്യ കമ്മിഷന് അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി മുന്‍ ഡയറക്ടറുമായ എം. ഗോവിന്ദ റാവു പറഞ്ഞു.
മോദി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനവും ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് കരുതുന്നത്. സഖ്യ സര്‍ക്കാര്‍ ആയതിനാല്‍ ചില ജനകീയ നടപടികള്‍ എടുക്കേണ്ടിവന്നേക്കാം, അതേ സമയം മെയ്ക് ഇന്‍ ഇന്ത്യ, അടിസ്ഥാന സൗകര്യ വികസനം, ഉത്പാദന വളര്‍ച്ച ത്വരിതപ്പെടുത്തല്‍ എന്നിവ തുടരും. അദ്ദേഹം പറഞ്ഞു. പൊതു ധനകാര്യം ഇന്ന് ശക്തമായ നിലയിലാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതല്‍ സ്വകാര്യ പങ്കാളിത്തതേത്താടെ മുന്നേറിയേക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു സംശയവും വേണ്ട, പ്രതിരോധ സേനകളുടെ ആധുനികവല്‍ക്കരണം. പ്രതിരോധ ഉപകരണങ്ങളുടെ ഭാരതീയവല്‍ക്കരണം എന്നിവ തുടരും. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ റിട്ട. പൊളിറ്റിക്കല്‍ എക്കണോമിസ്റ്റ് ഗൗതം സെന്‍ പറഞ്ഞു.
അടുത്ത മാസം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. കൃഷിക്കാര്ക്കുാം പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കൂടുതല്‍ ക്ഷേമ പദ്ധതികളും അതിലുണ്ടാകും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വളര്‍ച്ചയുടെ പാത നിശ്ചയിക്കുന്നതാകും ബജറ്റ്. ഭാരത സമ്പദ് വ്യവസ്ഥ നന്നായി വളരുന്നുണ്ടെങ്കിലും ആഗോള സമ്പദ് വ്യവസ്ഥ മന്ദീഭവകച്ചു കിടക്കുകയാണ്, ഗൗതം സെന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: