തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും മോദി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്ത ദിവസമായ ഞായറാഴ്ച കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട മേഖലയില്‍ വന്‍ ആഘോഷം. വൈകീട്ട് അഞ്ച് മണിക്ക് കൂടല്‍ മാണിക്യം ക്ഷേത്ര നടയില്‍ നിന്നാണ് വന്പ്രകടനം ആരംഭിച്ചത്.
കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇടപെട്ട് സുരേഷ് ഗോപി കരുവന്നൂര്‍ ബാങ്കിന് മുന്പില് നിന്നും തൃശൂര്‍ ജില്ലാ കളക്ടറേറ്റ് വരെ നടന്നത് സിപിഎമ്മിന് വലിയ ആഘാതമായിരുന്നു. ഇതിന്റെ പേരിലാണ് സുരേഷ് ഗോപിയെ സ്ത്രീപീഡന വിഷയത്തില്‍ വരെ ഉള്‍പ്പെടുത്തി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിച്ചത്. ഉന്നതവിദ്യാഭ്യാസമന്ത്രി നിയമസഭയിലേക്ക് ജയിച്ച് കയറിയ ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപിയ്ക്കായിരുന്നു കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. പൊതുവേ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ ഈ മാറ്റം സിപിഎമ്മിന് വലിയ ഷോക്കായിരുന്നു.
സുരേഷ് ഗോപിയുടെ വിജയത്തിന് വേണ്ടി താന്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോയി മൊട്ടയടിച്ച കാര്യം ഇരിങ്ങാലക്കുടയിലെ ഏരിയ സെക്രട്ടറിയായ വനിതാ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ തലമുടിയാണ് സുരേഷ് ഗോപിയുടെ വിജയത്തിനായി തിരുപ്പതിയില്‍ നല്‍കിയതെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ നൂറുകണക്കിന് പേര്‍ക്ക് പായസം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: