കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ മാധ്യമ വിരോധം തുടരുന്നു. ഏറ്റവും ഒടുവിലത്തേതാണ് മലപ്പുറം പ്രസ് ക്ലബ് കെട്ടിടം ജപ്തി ചെയ്യാനും ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുളള നീക്കം. പാട്ടക്കുടിശിക ഉണ്ട് എന്നു പറഞ്ഞ് വില്ലേജ് ഓഫിസര്‍ മലപ്പുറം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. എക്സൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രസ് ക്ലബിനു പാട്ടത്തിനു നല്‍കിയതില്‍ ചട്ടലംഘനമുണ്ട്.എന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി തിരിച്ചു കിട്ടാനായി എക്സൈസ് വകുപ്പും റവന്യൂ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
മലപ്പുറം പ്രസ് ക്ലബ് ഭൂമി പാട്ടത്തിന് അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും പാട്ടക്കുടിശ്ശികയായി 20 ലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. റവന്യൂ റിക്കവറി നടപടിയുമായി പ്രസ് ക്ലബ് ഭാരവാഹികള്‍ സഹകരിക്കുന്നില്ലെന്നും ബാങ്ക് അക്കൗണ്ട് വിവരം കൈമാറാന്‍ തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് തഹസില്‍ദാര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വയനാട് പ്രസ് ക്ലബ് ജപ്തി ചെയ്യാന്‍ നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. 25 ലക്ഷം രൂപ അനധികൃതമായി എം പി ഫണ്ടില്‍ നിന്നു സംഘടിപ്പിച്ചു കെട്ടിടം നിര്‍മിച്ചു എന്നു പറഞ്ഞായിരുന്നു ഇത്. പ്രസ് ക്ലബ് ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നു ജപ്തിക്കെതിരെ താല്‍ക്കാലിക സ്റ്റേ നേടി. സ്റ്റേ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. സമാനമായ രീതിയില്‍ തൊടുപുഴ പ്രസ് ക്ലബ് നടത്തിയ എംപി ഫണ്ട് വെട്ടിപ്പും പിടി കൂടിയിട്ടുണ്ട്. തുക തിരിച്ചു പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
പ്രസ് ക്ലബ് ഭൂമിക്കു പട്ടയം നേടാന്‍ തൃശൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്നു പറഞ്ഞ് െ്രെകം ബ്രാഞ്ച് കേസുമുണ്ട്. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകവും കേരളത്തിലെ ഒന്‍പതു ജില്ലാ പ്രസ് ക്ലബുകളും രണ്ടര കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചതായി ധനവകുപ്പ് ഇന്സ്പെക്ഷന് വിങ് പറയുന്നത്. തുക പലിശ സഹിതം തിരിച്ചു പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ഇതതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് പലതവണ മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും കണ്ട് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: