കോൺഗ്രസ് തെരഞ്ഞെടുപ്പ് ജയിക്കാനായി പല വ്യാജ ആരോപണങ്ങളും മോദി സർക്കാരിനെതിരെ ഉപയോഗിച്ചിരുന്നു. ഇതിനായി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയത് അടുത്ത ഭരണത്തോടെ മോദിസർക്കാർ ഭരണഘടന മാറ്റിയെഴുതുമെന്നും, ദളിത് , ആദിവാസി വിഭാഗങ്ങൾ മുതലുള്ള എല്ലാ സംവരണവും എടുത്തു കളയുമെന്നുമാണ്. ഇതിനു പുറമെ ഫ്രീ വാഗ്ദാനവും വിദേശ ഇടപെടലും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇപ്പോൾ കോൺഗ്രസിന്റെ ഈ കപട പ്രചാരണങ്ങളെ പൊളിച്ചെഴുതുകയാണ് എഴുത്തുകാരൻ ജിതിൻ ജേക്കബ്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ത്യയുടെ ഭരണം വീണ്ടും ബിജെപിക്ക് ലഭിച്ചാൽ ഇന്ത്യൻ ഭരണഘടന ഇല്ലാതാകും, സംവരണം എടുത്ത് കളയും, രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും എന്നൊക്കെയായിരുന്നു പ്രചരണം.
ഇന്ത്യൻ ഭരണഘടനയെ ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയുമോ..?
1973 ലെ കേശവാനന്ദ കേസിൽ സുപ്രീം കോടതി പറഞ്ഞത്, Part XX (Article 368) പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വരുത്താം, എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റാൻ ഇന്ത്യൻ പാർലമെന്റിന് അധികാരം ഇല്ല.
ഇന്ത്യൻ പാർലമെന്റിൽ പാസാക്കുന്ന ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾ സുപ്രീം കോടതിയുടെ പരിശോധനക്ക് (Judicial Review) വിധേയമാണ്. പാർലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നു എന്ന് കണ്ടാൽ ആ നിയമം അസാധുവാക്കാൻ സുപ്രീം കോടതിക്ക് അധികാരം ഉണ്ട്.
പിന്നെ എങ്ങനെയാണ് ബിജെപിക്ക് ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാൻ കഴിയുന്നത്..?
അതൊക്കെ പോട്ടെ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കും എന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഹമാസ്’ മുന്നണി നടക്കുന്നുണ്ടല്ലോ. അവർ ഇപ്പോൾ കാണിക്കുന്ന ഭരണഘടന പ്രേമം വെറും പ്രഹസനം ആണ് എന്നത് ചരിത്രം പരിശോധിച്ചാൽ മനസിലാകും.
ഇതുവരെ ഇന്ത്യൻ ഭരണഘടനയിൽ 106 ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അതിൽ 80 എണ്ണവും ചെയ്തത് കോൺഗ്രസ് ഭരണത്തിൽ ആണ്. BJP ഭരണത്തിൽ നടത്തിയ ഭരണഘടന ഭേദഗതികൾ 22 എണ്ണം ആണ്. 8 എണ്ണം മോഡി സർക്കാരും, 14 എണ്ണം വജ്പയി സർക്കാരും.
മോഡി ഇതുവരെ നടത്തിയ ഭരണഘടനാ ഭേദഗതികൾ നോക്കാം:-
ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന 1993 മുതലുള്ള രീതി മാറ്റി, പഴയ രീതിയിലേക്ക് പോകാനുള്ള നിയമം.
GST ബിൽ
National Commission for the Backward Classes (NCBC) ന് ഭരണഘടനാ പദവി നൽകുന്ന നിയമം.
സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന നിയമം.
ഫിനാൻസ് കമ്മീഷനുമായി ബന്ധപ്പെട്ട ഭേദഗതി.
പട്ടിക ജാതി,പട്ടിക വർഗ സംവരണം 10 വർഷത്തേക്ക് കൂടി നീട്ടാൻ ഭേദഗതി.
സംസ്ഥാനങ്ങൾക്ക് OBC ലിസ്റ്റ് തീരുമാനിക്കാൻ അനുവദിക്കുന്ന ഭേദഗതി.
വനിതാ ബില്ല്
ഇത്രയും ആണ് മോഡി സർക്കാർ കഴിഞ്ഞ 10 കൊല്ലം കൊണ്ട് നടത്തിയ ഭരണഘടനാ ഭേദഗതി. അതിൽ ‘ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിച്ചോളാം’ എന്ന് പറഞ്ഞ് കൊളീജിയം സംവിധാനം അവസാനിപ്പിക്കാൻ ഉള്ള നിയമം സുപ്രീം കോടതി തള്ളി.
എന്നിട്ടാണ് നരേന്ദ്ര മോഡി ഏകാധിപതി ആണ്, ഭരണഘടനയെ ഇല്ലാതാകുന്നു എന്നൊക്കെ പറഞ്ഞ് പ്രചരണം നടത്തുന്നത്.
കോൺഗ്രസ് ഭരണത്തിൽ ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാം ആണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം.
കോടതികളുടെ അധികാരം വെട്ടികുറയ്‌ക്കൽ, മൗലിവാകവശങ്ങൾ എടുത്തു കളയൽ, അടിയന്തിരാവസ്ഥയിലെ ഭീകരതക്ക് വേണ്ടി നടത്തിയ ഭരണഘടനാ ഭേദഗതികൾ എന്ന് തുടങ്ങി ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം തന്നെ കോൺഗ്രസ് മാറ്റിക്കളഞ്ഞു.
അധികാരം നിലനിർത്താൻ വേണ്ടി കൊണ്ടുവന്ന ഭരണഘടനയുടെ 39-ാം ഭേദഗതിപ്രകാരം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്ന് ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ടു. കോടതികള്‍ക്ക് ഇതില്‍ ഇടപെടാനുള്ള അധികാരവും ഇല്ലാതാക്കി.
ഇനി ഏകാധിപതികളെ പോലെ ഇന്ത്യ ഭരിച്ചത് ആരൊക്കെ ആണെന്ന് നോക്കിയാൽ, ജനം വോട്ട് ചെയ്ത് തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട ഭരണാധികാരികൾ ആരൊക്കെ എന്ന് നോക്കിയാൽ മതി.
ജനാധിപത്യത്തിന്റെ പുണ്യവാളൻ എന്ന് തള്ളുന്ന നെഹ്‌റു 7 തവണയാണ് സംസ്ഥാന സർക്കാരുകളെ ഭരണഘടന ഉപയോഗിച്ച് പിരിച്ചു വിട്ടത്.
ഇന്ദിരാ ഗാന്ധി – 49 തവണ
രാജീവ് ഗാന്ധി – 6 തവണ
നരസിംഹ റാവു – 11 തവണ
മൻമോഹൻ സിംഗ് – 11 തവണ
നരേന്ദ്രമോഡി ഏതെങ്കിലും സംസ്ഥാന സർക്കാരുകളെ പിരിച്ചു വിട്ടിട്ടുണ്ടോ..? ഇല്ല.
സഹിഷ്ണുതയുടെ അപ്പോസ്തലൻ എന്ന് വാഴ്‌ത്തി പാടുന്ന നെഹ്‌റുവിന്റെ ഭരണകാലത്തു ഇന്ത്യയിൽ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ എണ്ണം തന്നെ അനേകം ആണ്.
മോഡി ഏകാധിപതി ആയിരുന്നു എങ്കിൽ ഒരുത്തനും എതിർ ശബ്ദം ഉയർത്തില്ലായിരുന്നു. ഇസ്ലാമിക തീവ്രവാദവും, കമ്മ്യൂണിസ്റ്റ് ഭീകരതയും ഒക്കെ പൂർണമായി അടിച്ചമർത്തിയേനെ. സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾക്ക് നേരെ കലാപവുമായി രംഗത്ത് വരുന്നവർ പടമായേനെ.
ഇന്ത്യയിൽ ജീവിച്ചു കൊണ്ട് പാകിസ്ഥാനും, ചൈനയ്‌ക്കും ഒക്കെ ജയ് വിളിക്കുന്നവനെയൊക്കെ ഉന്മൂലനം ചെയ്തേനെ. സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക തീവ്രവാദികൾക്ക് പിന്തുണയുമായി ഇന്ത്യയിലെ തെരുവിൽ ഇറങ്ങുന്ന മതഭ്രാന്തന്മാരുടെ നെഞ്ചിൽ തുള വീണേനെ.
മത തീവ്രവാദികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യില്ലായിരുന്നു. അഴിമതിക്കാർക്ക് അങ്ങോട്ട് വിളിച്ച് ജാമ്യം നൽകുന്ന സുപ്രീം കോമഡികൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കില്ലായിരുന്നു, മത തീവ്രവാദികൾ വാർത്ത ചാനലുകൾ നടത്തി ഇന്ത്യക്ക് എതിരെ വിദ്വേഷം പ്രകടിപ്പിക്കുന്ന ഏർപ്പാട് നടക്കില്ലായിരുന്നു, കലാപങ്ങൾ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്ക് പൂട്ട് വീണേനെ…
ജനപ്രതിനിധികളെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന തീവ്രവാദികളെ സ്പോട്ടിൽ തീർത്തേനെ. തീവ്രവാദികളെ അറസ്റ്റ് കോടതി വരെ കൊണ്ടുപോകുന്ന പരിപാടികൾ അവസാനിച്ചേനെ..
ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾ തടയാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന, വിദേശ ഫണ്ട് വാങ്ങുന്ന NGO കൾ ഒന്നും ഇന്ത്യയിൽ പ്രവർത്തിക്കില്ലായിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സമാന്തര സമ്പത്ത് വ്യവസ്ഥ ഇല്ലാതായേനെ.
നിങ്ങൾ അദ്ദേഹത്തെ ഫാസിസ്റ്റ്, ഏകാധിപതി എന്നൊക്കെ വിളിക്കുമ്പോൾ, നരേന്ദ്ര മോഡി ഒരു ദിവസം എങ്കിലും ഏകാധിപതിയെ പോലെ ഇന്ത്യ ഭരിച്ചിരുന്നു എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യൻ ജനത.
ഒരിക്കൽ എങ്കിലും ഒന്ന് ഏകാധിപതി ആകൂ ബഹുമാനപെട്ട നരേന്ദ്ര മോഡി. നമ്മുടെ രാജ്യത്തിന്റെ സഹിഷ്ണുത ആണ് അവർ മുതലെടുക്കുന്നത്. ജനാധിപത്യത്തിന്റെ ഭാഷ അവർക്ക് അറിയില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് അംഗീകരിക്കാതെ EVM ക്രമക്കേട്, ഇന്ത്യയിൽ ജനാധിപത്യം ഇല്ല എന്നൊക്കെ കരഞ്ഞു കൂവി നടക്കുന്നത്. അവർക്ക് ജനാധിപത്യത്തെ അംഗീകരിക്കാൻ കഴിയില്ല. അവർ അതിനെ അട്ടിമറിക്കാൻ ഇനിയും ശ്രമിച്ചു കൊണ്ടേയിരിക്കും.
അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം മറുപടി കൊടുക്കാൻ. ഇനിയും വൈകരുത്. ഇതൊരു അപേക്ഷയാണ്… പ്ലീസ്…. 🙏
പ്രതികരിക്കാൻ ഇവിടെ എഴുതുക: