പൂനെ: പ്രപഞ്ചത്തിന് ഊര്‍ജ്ജം പകരുന്ന സൂര്യദേവന്റെ സാരഥി ദിവ്യാംഗനായ അരുണനാണെന്ന ഭാരതീയ സങ്കല്പം പൂര്‍ണതയിലേക്കുള്ള മുന്നേറ്റത്തിന്റെ സന്ദേശമാണ് നല്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമാജത്തില്‍ പോരായ്മകളില്ലാത്താവരില്ല. എല്ലാവരും അപൂര്‍ണരാണ്. ഈ പോരായ്മയെ മാറ്റി പൂര്‍ണതയുടെ വെളിച്ചത്തിലേക്ക് മുന്നേറുകയെന്ന ഈശ്വരീയ ദൗത്യമാണ് സമാജത്തിനുള്ളത്.
ദിവ്യാംഗരില്‍ ആത്മാഭിമാനം ഉണര്‍ത്താനുള്ള നിയോഗമാണ് ഈശ്വരന്‍ സമാജത്തിന് നല്കിയത്. ശാരീരിക പരിമിതികള്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടാന്‍ തടസമല്ലെന്ന് അഷ്ടാംവക്രമഹര്‍ഷിയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. എല്ലാവരേയും ഒരേ ദൃഷ്ടിയില്‍ കാണുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. ഭിന്നശേഷിക്കാരെ രാഷ്ട നിര്‍മാണത്തില്‍ പങ്കാളികളാക്കുക എന്ന ദൗത്യമാണ് സക്ഷമ ഏറ്റെടുത്തിട്ടുള്ളത്, ഹൊസബാളെ വ്യക്തമാക്കി. സക്ഷമയുടെ ദേശീയ സമ്മേളനം പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി നിരവധി പരിശ്രമങ്ങളാണ് സക്ഷമ ചെയ്യുന്നത്. ബ്രെയിലിനെ ഒരു ഭാരതീയ ഭാഷയായി മുന്നോട്ട് കൊണ്ടുവരുന്നതില്‍ സക്ഷമ മികച്ച സംഭാവന ചെയ്തിട്ടുണ്ട്. കുറവുകളെ മറികടക്കുന്ന ദിവ്യാംഗര്‍ പ്രതിഭ കൊണ്ട് അസാധാരണമികവ് പ്രകടിപ്പിക്കുന്നു. ആത്മാഭിമാനത്തിന് കുറവുണ്ടാവാതെ ദിവ്യാംഗസമൂഹത്തിന് പ്രോത്സാഹനവും ആത്മവിശ്വാസവും നല്കാന്‍ സമാജത്തിനാകണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാജത്തെയാകെ പ്രചോദിപ്പിച്ച് ചരിത്രം സൃഷ്ടിക്കുന്ന പ്രതിഭകളാണ് ദിവ്യാംഗരെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി മഹാരാജ് പറഞ്ഞു. ധാര്‍മികതയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശക്തി. മനോബലമാണ് അംഗബലത്തിലും വലുതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ ഉമേഷ് അന്ധേര, പ്രൊഫ. ദയാല്‍ സിങ് പന്‍വാര്‍, ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്‌ട്ര നീന്തല്‍ താരം സത്യേന്ദ്രസിങ് ലോഹ്യ, പ്രശസ്ത വ്യവസായി ഭവേഷ് ഭാട്ടിയ, നടി ഗൗരി ഗാഡ്ഗില്‍, ഐടി സംരംഭകന്‍ ശിവം പോര്‍വാള്‍ എന്നിവരെ സക്ഷമ ദേശീയ അധ്യക്ഷന്‍ ഗോവിന്ദരാജ് ആദരിച്ചു. ദേശീയ ഉപാധ്യക്ഷന്‍ കമലാകാന്ത് പാണ്ഡെ, ഡോ.അവിനാഷ് വാചസുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: