ന്യൂദല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് പാകിസ്ഥാനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ജൂണ്‍ 9 ഞായറാഴ്ചയാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
“ഇക്കുറി അയല്‍ രാജ്യങ്ങളില്‍ ഒന്നിനെ ക്ഷണിക്കാതെ ഒഴിവാക്കിയിരിക്കുന്നു. പകിസ്ഥാനെ. അതും വ്യക്തമായ ഒരു സന്ദേശം നല‍്കുന്നു”- ഇതായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശശി തരൂരിന്റെ ഈ പാകിസ്ഥാന്‍ പ്രേമത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
എന്നെയും സത്യപ്രതിജ്ഞാച്ചടങ്ങിന് ക്ഷണിച്ചിട്ടില്ല. അതിനാല്‍ ഞാന്‍ പാകിസ്ഥാന്‍-ഇന്ത്യ മത്സരം കാണുമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇന്ത്യയില്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിനെ പരിഹസിക്കുന്ന ശശി തരൂരിന്റെ ഈ പ്രതികരണത്തിനെതിരെയും പ്രതിഷേധം ഉയരുന്നു.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും എന്ന വാര്‍ത്ത പുറത്തുവന്നിട്ടും പാകിസ്ഥാന്‍ ഇതുവരെയും മോദിയെ അഭിനന്ദിക്കാന്‍ കൂട്ടാക്കിയിട്ടില്ല. മോദിയെ അഭിനന്ദിക്കാറായിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്‍ നേതാക്കളുടെ പ്രതികരണം. ഈ സാഹചര്യത്തിലും പാകിസ്ഥാനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുകയാണ് ശശി തരൂരിനെപ്പോലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: