ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ സ്‌കോട്ട് ലന്‍ഡ് നമീബിയയെ തോല്‍പ്പിച്ചു. ലോകകപ്പിന്റെ ഒമ്പതാം പതിപ്പില്‍ സ്‌കോട്ടിഷ് പട സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. ആദ്യ മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. നമീബിയയ്‌ക്കെതിരെ നേടിയ ജയത്തോടെ ഗ്രൂപ്പില്‍ സ്‌കോട്ട്‌ലന്‍ഡ് മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ഇന്നലത്തെ മത്സരത്തില്‍ നമീബിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് സ്‌കോട്ട്‌ലന്‍ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ഇതിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കെ വിജയം പിടിച്ചെടുത്തു. നമീബിയ മുന്നില്‍ വച്ച് വെല്ലുവിളിക്കാവുന്ന സ്‌കോറിനെ പിന്തുടര്‍ന്ന സ്‌കോട്ട്‌ലന്‍ഡിനായി അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനത്തോടെ ജയം എലുപ്പമാക്കിയ സ്‌കോട്ട് ബാറ്റര്‍ മൈക്കല്‍ ലീസ്‌ക് ആണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക