തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നും ഓഫീസുകള്‍ വൃത്തിയാക്കി സൂക്ഷിക്കണമെന്നും മന്ത്രി ഗണേഷ്കുമാര്. ‘എനിക്കു നിങ്ങളോടു ചിലതു പറയാനുണ്ട്’ എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ പ്രത്യേക ബോര്‍ഡ് അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘സാറ്റര്‍ഡേ സ്മാര്‍ട്ട് പ്രോഗ്രാം’ അനുസരിച്ച് എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് ജോലികള്‍ തീര്‍ത്ത ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ഓഫീസ് വൃത്തിയാക്കണം. ആറു മാസത്തിനുള്ളില്‍ എല്ലാ ഡിപ്പോകളും കംപ്യൂട്ടര്വത്ക്കരിക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ്കുമാര് മിനിസ്റ്റീരിയില്‍ ജീവനക്കാര്‍ക്കായി പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: