പട്‌ന : ജോലിക്കു പകരം ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ലാലു ഉള്‍പ്പെടെ 78 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
ലാലുവിന്റെ പത്‌നി റാബ്‌റി ദേവി, മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവരും കേസില്‍ പ്രതികളാണ്. 38 ഉദ്യോഗാര്‍ഥികളും പ്രതിപ്പട്ടികയിലുണ്ട്. ദല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജൂലായ് ആറിന് കോടതി കുറ്റപത്രം പരിഗണിക്കും.
അന്തിമ കുറ്റപത്രം വൈകുന്നതില്‍ കഴിഞ്ഞ 29ന് കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേന്ദ്രത്തില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് നിയമനങ്ങള്‍ക്കു കോഴയായി ഉദ്യോഗാര്‍ഥികളില്‍നിന്നു ഭൂമി തുച്ഛ വിലയ്‌ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ എഴുതി വാങ്ങിയെന്നാണു കേസ്. പരസ്യങ്ങളോ വിജ്ഞാപനങ്ങളോ ഇല്ലാതെ രഹസ്യമായാണു നിയമനങ്ങള്‍ നടത്തിയത്.
2022 മേയ് 18നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: