കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില 54000 കടന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപ കൂടിയിരുന്നു. ഇന്ന് ഒരു പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,080 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,620 രൂപയുമായി. സ്വര്‍ണത്തിന് ഈ മാസം മാത്രം 880 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞദിവസം ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. രണ്ട് രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: