തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല.
ഇതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വീണ ജോര്‍ജ് അറിയിച്ചു.
അതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരായ വിജിലന്‍സ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎയുടെ ആരോപണം.വീടുകളില്‍ കയറിയുള്ള പരിശോധന ഡോക്ടര്‍മാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡോക്ടര്‍മാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നു എന്നിങ്ങനെയാണ് കെജിഎംഒഎ കുറ്റപ്പെടുത്തുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞ് പ്രാക്ടീസ് നടത്താന്‍ അനുമതിയുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: