ന്യൂദൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ചേർന്ന യോഗം തെരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കയ്യടികളോടെ അംഗങ്ങൾ പിന്തുണച്ചു. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി.
കയ്യടികളോടെ മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായാണ് എന്‍ഡിഎ സഖ്യത്തിന്റെ യോഗം പാർലമെൻ്റിന്റെ സെൻട്രൽ ഹാളിൽ ചേർന്നത്. തുടര്‍ച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
11.30ഓടെ രാജ്നാഥ് സിംഗും അമിത് ഷായും എന്‍ഡിഎ എംപിമാരെ കണ്ടു. തുടര്‍ന്ന് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്‍റലെത്തി. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ആരംഭിച്ച് ഉച്ചയ്‌ക്ക് 12ഓടെയാണ് മോദി എത്തിയത്. പാര്‍ലമെന്‍റിലേക്ക് പ്രവേശിച്ച മോദിയെ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മോദി എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്തു. ഭരണഘടന തൊട്ടുതൊഴുതശേഷമാണ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: