തമിഴ്നാട്ടിലെ കരുത്തുറ്റ ദ്രാവിഡമണ്ണില്‍ മറ്റ് പാര്‍ട്ടികള്‍ ക്ലച്ച് പിടിക്കാറില്ല. അവിടെയാണ് ചുരുങ്ങിയ നാള് കൊണ്ടാണ് ഐപിഎസ് പദവി രാജിവെച്ച് ബിജെപിയെ നയിക്കാന്‍ ഇറങ്ങിയ കെ.അണ്ണാമലൈ വെന്നിക്കൊടി പാറിച്ചത്.
9 മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത്; മൂന്നിടത്ത് എന്‍ഡിഎ സഖ്യകക്ഷികള്‍ രണ്ടാം സ്ഥാനത്ത്
ബിജെപിയ്ക്ക് ആകെയുള്ള 39 ലോക് സഭാ മണ്ഡലത്തില്‍ ഒന്നില്‍ പോലും വിജയിക്കാനായില്ലെങ്കിലും 9 ലോക് സഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. മറ്റ് മൂന്നിടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ഒന്നാം സ്ഥാനത്തെത്തി. ഡിഎംകെയുടെ തുല്ല്യശക്തിയായി തമിഴര്‍ കരുതിയിരുന്ന എഐഎഡിഎംകെയെ 12 ലോക് സഭാ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന് കഴിഞ്ഞത് നിസ്സാര നേട്ടമല്ല. അതിന് പിന്നില്‍ അണ്ണാമലൈ എന്ന ഗര്‍ജ്ജിക്കുന്ന സിംഹമുണ്ട്. അദ്ദേഹം ഇത്രയും നാളായി ഡിഎംകെ മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും അഴിമതികള്‍ക്കെതിരായി നടത്തിയ പോരാട്ടവുമുണ്ട്.
ബിജെപിയ്ക്ക് തമിഴ്നാട്ടില്‍ മൂന്നിരട്ടി വളര്‍ച്ച
2019ല്‍ മൂന്ന് ശതമാനമായിരുന്നു തമിഴ്നാട്ടില്‍ ബിജെപിയുടെ വോട്ടെങ്കില്‍ 2024ല്‍ അത് 11.5 ശതമാനമായി മാറിയെന്ന് അണ്ണാമലൈ പറയുന്നു. അതായത് ബിജെപി മൂന്നിരട്ടി വളര്‍ന്നു.
കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അണ്ണാമലൈയ്ക്ക് വിജയിക്കാനായില്ല. ഡിഎംകെയുടെ ഗണപതി രാജ്കുമാര് 5,60000ല്‍ പരം വോട്ടുകള്‍ നേടിയപ്പോള്‍ അണ്ണാമലൈ ഒരു ലക്ഷം വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി- അണ്ണാമലൈ 4,50,000 വോട്ടുകള്‍ നേടി. അണ്ണാ ഡിഎംകെ ആണ് മൂന്നാം സ്ഥാനത്ത്. ആകെ കിട്ടിയത് 236000 വോട്ടുകള്‍ മാത്രം. അണ്ണാമലൈയേക്കാള്‍ രണ്ടേക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് പിറകില്‍. മാത്രമല്ല, 2019ല്‍ ബിജെപി കോയമ്പത്തൂരില്‍ നേടിയത് 3,92000 വോട്ടുകള്‍ മാത്രമാണ്. അണ്ണാമലൈയ്ക്ക് കിട്ടിയത് ഇതിനേക്കാള്‍ 58000 വോട്ടുകള്‍ അധികം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അണ്ണാമലൈ കോയമ്പത്തൂരിലെ ബിജെപിയുടെ വളര്‍ച്ച ശക്തമാക്കി.
തമിഴ്നാട്ടിലെ ഒമ്പത് ലോക് സഭാ മണ്ഡലങ്ങളില്‍ ബിജെപി തനിയെ രണ്ടാം സ്ഥാനത്ത്എത്തിക്കാന്‍ അണ്ണാമലൈയ്ക്ക് കഴിഞ്ഞു. കോയമ്പത്തൂര്‍, സൗത്ത് ചെന്നൈ, സെന്‍ട്രല്‍ ചെന്നൈ, കന്യാകുമാരി, മധുരൈ, നീല്‍ഗിരീസ്, തിരുവള്ളൂര്‍, തിരുനെല്‍വേലി, വെല്ലൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം പിടിച്ചത്.
ബിജെപി സഖ്യകക്ഷിയായ പിഎംകെയുടെ സ്ഥാനാര്‍ത്ഥി സൗമ്യ അമ്പുമണി ധര്‍മ്മപുരിയില്‍ രണ്ടാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: