കോട്ടയം: കേരളത്തിലെ 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ഫലപ്രവചനം നടത്തിയ ഒരു എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ജൂണ്‍ 4 നടക്കുന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിക്കുന്നത് എന്ന പേരില്‍ ഏപ്രില്‍ 14നാണ് കളമശേരിയില്‍ താമസിക്കുന്ന കരുമാല്ലൂര്‍ സ്വദേശിയായ രാമചന്ദ്രന് കൊട്ടാരപ്പാട്ട് ഫേസ്ബുക്കില്‍ ഫലപ്രവചനം നടത്തിയത്. യുഡിഎഫ് 18, എല്‍ഡിഎഫ് 1, ബിജെപി 1 എന്നായിരുന്നു ആ പ്രവചനം. അന്ന് സുഹൃത്തുക്കള്‍ അടക്കം പലരും അത് അത്ര കാര്യമായി എടുത്തില്ലെങ്കിലും ഫലപ്രഖ്യാപനം വന്ന ഇന്നലെ ഒട്ടേറെ പേര് അത് ഷെയര്‍ ചെയ്തു. സുരേഷ് ഗോപിയുടെ വിജയം മിക്കവാറും മലയാള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയപ്പോള്‍ ഇദ്ദേഹം കൃത്യമായ പ്രവചനം നടത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ പോലെ എല്‍ഡിഎഫ് ഒരു സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടി. മാധ്യമ സ്ഥാപനങ്ങളടക്കം പ്രമുഖ ഏജസികള്‍ ല്ക്ഷങ്ങള്‍ മുടക്കി നടത്തിയ എക്സിറ്റ് പോളുകളിലെ പ്രവചനങ്ങള്‍ തെറ്റിപ്പോയ പശ്ചാത്തലത്തിലാണിത്.
അണയാതെ, കടലാഴം കടന്ന് തുടങ്ങിയ നോവലുകളുടെ രചയിതാവായ രാമചന്ദ്രന് കൊട്ടാരപ്പാട്ട് കളമശ്ശേരി ഗവ. വനിത ഐടിഐയിലെ മുന്‍ പ്രിന്‍സിപ്പലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: