പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം സ്ക്രോള്‍ ചെയ്തു റീല്‍സ് കാണുന്നതും, യൂട്യൂബ് സെര്‍ച്ച് ചെയ്തു വീഡിയോ കാണുന്നതും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സ് സ്ക്രോള്‍ ചെയ്തു വിരസത നീക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ മാതൃകമ്പനിയായ മെറ്റ കൊണ്ടുവന്ന ആഡ് ബ്രേക്കുകള്‍ ഉപഭോക്താക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഒരുതരത്തിലും ഒഴിവാക്കാനാവാത്ത പരസ്യ വീഡിയോകളാണ് ആഡ് ബ്രേക്കുകള്‍. എന്നാല്‍ മെറ്റ കമ്പനി ഇതേക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അഞ്ചു സെക്കന്‍ഡില്‍ ഏറെ ദൈര്‍ഘ്യമുള്ളവയാണ് ഈ പരസ്യ വീഡിയോകള്‍.
ഇതില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉപേക്ഷിച്ചു പോകുന്നവര്‍ ഏറെയാണ്. യൂട്യുബിലും സമാനമായ ആഡ് ബ്രേക്കുകള്‍ ഉണ്ട്. മുന്‍പ് ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന പരസ്യ വീഡിയോകള്‍ ഇപ്പോള്‍ സ്കിപ് ചെയ്യാനാവാത്ത രീതിയില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യത്തിലാണ് യൂട്യൂബില്‍ വരുന്നത്. യൂട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്താല്‍ പരസ്യങ്ങളില്ലാതെ വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയും.
ഉപഭോക്താക്കളുടെ താല്പര്യങ്ങള് ഹനിക്കുന്ന രീതിയില്‍ ഇന്‍സ്റ്റയിലും യൂട്യൂബിലും ആഡ്ബ്രേക്കുകളുടെ അതിപ്രസരം തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിട്ടേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: