തിരുവനന്തപുരം : ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചത് ഫോട്ടോഫിനിഷില്‍. അവസാനം വരെ വിജയസാധ്യതകള്‍ മാറിമറിഞ്ഞ മണ്ഡലത്തില്‍ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം വരെ കടുത്ത പോരാട്ടമാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയി കാഴ്ച വച്ചത്.
മൂന്നാം സ്ഥാനത്ത് എത്തിയ വി മുരളീധരന്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ എന്‍ഡിഎയ്‌ക്കായി ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ചരിത്രമാണ് അദ്ദേഹം കുറിച്ചത്.
പല ഘട്ടങ്ങളിലും ജോയിയുടെയും അടൂര്‍ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്‌ക്ക് വി.മുരളീധരന്‍ ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന്‍ നേടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ മുരളീധരന്‍ നേടി. ഇതാണ് മത്സരം കടുക്കാന്‍ കാരണം.
വി.മുരളീധരന്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം മൂന്നുലക്ഷത്തിന് മുകളിലെത്തിച്ചു.ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: