Kerala

കേരളത്തില്‍ പിണറായി വിരുദ്ധ വികാരം ശക്തം; താമരവിരിയിക്കും വിധം ബിജെപി അനുകൂല തരംഗവും; 17ല്‍ യുഡിഎഫ്; എന്‍ഡിഎ രണ്ടിടത്ത്

Published by

കേരളത്തില്‍ ശക്തമായ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ജനവികാരമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. എട്ടിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ പോകുന്നു എന്നത് ഇതിനുദാഹരണമാണ്.

അതുപോലെ മറ്റൊരു വികാരമാണ് കേരളത്തില്‍ ഉയരുന്ന എന്‍ഡിഎ അനുകൂല വികാരം. മൂന്നിടത്ത് ശക്തമായ പോരാട്ടം കാഴ്വെച്ച ബിജെപി രണ്ടിടത്ത് വിജയിക്കുമെന്നുറപ്പായിരിക്കുന്നു. കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ആളിക്കത്തിനില്‍ക്കുന്ന തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 68,000ല്‍ അധികമാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മുന്നിട്ട് നില്‍ക്കുന്നു. ആറ്റിങ്ങലില്‍ അവസാന നിമിഷം വരെ കൃത്യമായി ഒരു വിജയയിയെ പ്രഖ്യാപിക്കാന്‍ കഴിയാത്ത വിധം എല്ലാ മണ്ഡലങ്ങളിലും കേന്ദ്രമന്ത്രി വി. മുരളീധരന്‍ വോട്ടുകള്‍ പിടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിഹിതത്തിലും വര്‍ധനയുണ്ട്. വയനാട്ടില്‍ കെ. സുരേന്ദ്രന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ പിടിച്ചു എന്നത് ഇതിന് ഉദാഹരണമാണ്. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച 16 ശതമാനത്തെ അപേക്ഷിച്ച് 28 ശതമാനത്തോളം വോട്ടുകള്‍ നേടി.

എല്‍ഡിഎഫിന് ആശ്വാസവിജയം ലഭിക്കുന്നത് ആലത്തൂരില്‍ മാത്രമാണ്. അവിടെ മന്ത്രി കെ. രാധാകൃഷ്ണന്‍ മുന്നിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക