ന്യൂദല്‍ഹി: പോളിങ് സ്റ്റേഷനിലെ ഇവിഎം കേടാക്കിയ എംഎല്‍എയ്ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ആന്ധ്രപ്രദേശിലെ മച്ചേര്‍ള എംഎല്‍എ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിയെയാണ് വോട്ടെണ്ണല്‍ സ്റ്റേഷനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി വിലക്കിയത്.
ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് സന്ദീപ് മേത്തയുമടങ്ങിയ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ച് വോട്ടെണ്ണല്‍ സ്റ്റേഷനില്‍ പ്രവേശിക്കില്ലെന്ന് രാമകൃഷ്ണ റെഡ്ഡി കോടതിക്ക് എഴുതി നല്കി.
പല്‍നാട് ജില്ലയിലെ മച്ചര്‍ള നിയോജക മണ്ഡലത്തിലെ ഒരു പോളിങ് കേന്ദ്രത്തിലാണ് എംഎല്‍എ പിന്നെല്ലി ഇവിഎം നശിപ്പിച്ചത്. സംഭവം വെബ് ക്യാമറയില്‍ കുടുങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കേസില്‍ പിന്നെല്ലിക്ക് ഇടക്കാല ഇളവ് നല്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ നിലപാടിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പിന്നെല്ലി റെഡ്ഡിക്ക് നല്കിയ ഇടക്കാല സംരക്ഷണം നീതിന്യായ വ്യവസ്ഥയെ പരിഹസിക്കലാണെന്ന് വീഡിയോ കണ്ടതിനുശേഷം സുപ്രീം കോടതി പറഞ്ഞു. ഇടക്കാലാശ്വാസം അനുവദിച്ച തീരുമാനം അങ്ങേയറ്റം തെറ്റാണെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: