അയോദ്ധ്യ: ലോകത്തിന്റെ ആത്മീയ സാംസ്കാരിക തലസ്ഥാനമായി അയോദ്ധ്യയെ മാറ്റാന്‍ വിപുലമായ പദ്ധതികളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.
രാമക്ഷേത്രനിര്‍മ്മാണത്തിനായി നടന്ന ഐതിഹാസിക പരിശ്രമങ്ങളെ ലോകത്തിന് മുന്നിലെത്തിക്കാനും ബാലകരാമന്റെ പ്രാണപ്രതിഷ്ഠ എല്ലാ രാജ്യങ്ങളിലും സൃഷ്ടിച്ച ആവേശകരമായ അന്തരീക്ഷം പ്രയോജനപ്പെടുത്താനും പദ്ധതിയിട്ടാണ് നീക്കങ്ങള്‍. കോടിക്കണക്കിനാളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോഴും അയോദ്ധ്യയിലേക്ക് എത്തുന്നത്.
ദുബായ് കേന്ദ്രമാക്കിയ ഹൗസ് ഓഫ് അഭിനന്ദന് ലോധ എന്ന കമ്പനി ദുബായ്, ന്യൂയോര്‍ക്ക്, ദല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ അയോദ്ധ്യയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അയോദ്ധ്യയുടെ പ്രാധാന്യമുയര്ത്തിക്കാട്ടിയുള്ള ദൃശ്യചിത്രീകരണങ്ങള് ദുബായ്, ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ എന്നിവിടങ്ങളില്‍ കമ്പനി പ്രദര്‍ശിപ്പിക്കുമെന്ന് ചെയര്മാന് അഭിനന്ദന് ലോധ പറഞ്ഞു.
അയോദ്ധ്യയുടെ ചരിത്രവും സംസ്കാരവും ആത്മീയ പ്രാധാന്യവും ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ലക്ഷ്യം.
വിദേശത്ത് സ്ഥിരതാമസമാക്കിയ ഭാരതീയരെ അയോദ്ധ്യയിലേക്ക് ആകര്‍ഷിക്കുകയും അവരെ പുണ്യനഗരത്തിന്റെ പുരോഗതിയുടെ ഭാഗമാക്കുകയുമാണ് ലക്ഷ്യം. അമിതാഭ് ബച്ചന് അയോദ്ധ്യയില്‍ വീട് വയ്ക്കാനെടുത്ത തീരുമാനം ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കും. കമ്പനിയുടെ പ്രചാരപരിപാടികള്‍ മുതിര്‍ന്ന ബോളിവുഡ് സൂപ്പര്‍ താരവും പങ്കാളിയാണെന്ന് അഭിനന്ദന് ലോധ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: