നാഗ്പൂര്‍: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ശിരീഷ് വടെ (63) അന്തരിച്ചു. നേരത്തെ ആര്‍എസ്എസ് കേന്ദ്രകാര്യാലയ പ്രമുഖ് എന്ന ചുമതല വഹിച്ചിരുന്ന അദ്ദേഹം നാഗ്പൂര്‍ ഡോ. ഹെഡ്ഗേവാര്‍ സ്മൃതി മന്ദിര്‍ വ്യവസ്ഥാ വിഭാഗില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. കണ്ണുകള്‍ ദാനം ചെയ്തു. ഭൗതിക ശരീരം ഗംഗാഭായ് ഘട്ടില്‍ സംസ്കരിച്ചു.
1960 ആഗസ്ത് 28ന് ജനിച്ച ശിരീഷ് വടെ നാഗ്പൂരിലെ ഹനുമാന് നഗര്‍ ശാഖയിലൂടെയാണ് സംഘപ്രവര്ത്തകനാകുന്നത്. ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം 1983ല്‍ പ്രചാരകനായി.
വിദര്‍ഭ പ്രാന്തത്തില്‍ താലൂക്ക്, ജില്ലാ, വിഭാഗ് പ്രചാരകന് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം അതിനുശേഷം 12 വര്‍ഷം ഖപ്രി ആസ്ഥാനമായുള്ള ഭാരതീയ ഉത്കര്‍ഷ് മണ്ഡലിന്റെ പ്രോജക്ട് ഹെഡായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: