ഇന്‍ഡോര്‍: വിജയകരവും അര്‍ത്ഥപൂര്‍ണവുമായ ജീവിതമായിരുന്നു ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടേതെന്ന് പദ്മശ്രീ നിവേദിതാ ഭിഡേ. റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
മാള്‍വയുടെ രാജ്യഭരണം അഹല്യാബായിക്ക് ഈശ്വരസേവയായിരുന്നു. ജനസേവനത്തിന് ഈശ്വരന് തന്നെ നിയോഗിച്ചിരിക്കുന്നു എന്ന ഭവ്യമായ ഭാവനയായിരുന്നു ഭരണത്തോട് ദേവി പുലര്‍ത്തിയത്. വനവാസി സമൂഹത്തെ, പ്രത്യേകിച്ച് ഭീല്‍ വംശജരെ സംഘടിപ്പിച്ചാണ് ദേവി കൊള്ളക്കാരെ നേരിട്ടത്. സമാനമായ രീതിയില്‍ സമാജമൊന്നാകെ രാഷ്ട്രസേവയില്‍ നിരതരാകുന്ന തരത്തില്‍ ദേവി അവരെ ഉദ്ബോധിപ്പിച്ചുവെന്ന് നിവേദിതാ ഭിഡെ ചൂണ്ടിക്കാട്ടി.
ഇന്‍ഡോറിലെ അഭയ് പ്രശാലില് ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും പൊതുപ്രവര്‍ത്തകരും കലാപ്രതിഭകളുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിഖ്യാത സംഗീതജ്ഞനായ ഗൗതം കാലേയുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയോടെയാണ് ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, മാതാ അമൃതാനന്ദമയീദേവി എന്നിവരുടെ സന്ദേശങ്ങള്‍ പരിപാടിയില്‍ വായിച്ചു.
ഭാരതത്തിലെ ഓരോ വീട്ടിലും അഹല്യാബായിയെപ്പോലെ ഒരു മകള്‍ ജനിക്കണമെന്നും രാജ്യപുരോഗതിയുടെ ഭാഗമായി മാറണമെന്നും മഹാമണ്ഡലേശ്വര്‍ കൃഷ്ണവദന്‍ പറഞ്ഞു. ധര്മ്മസംരക്ഷണത്തിലൂടെയാണ് ദേവി മാതൃകാഭരണം ഉറപ്പാക്കിയതെന്ന് ഭാന്‍പുര പീഠാധീശ്വര്‍ ജഗത്ഗുരു ശങ്കരാചാര്യ സ്വാമി ശ്രീ ജ്ഞാനാനന്ദ് ജി തീര്‍ത്ഥ ചൂണ്ടിക്കാട്ടി. അഹല്യാബായി ഹോള്‍ക്കറിന്റെ ത്രിശതാബ്ദി പരിപാടികളുടെ ഭാഗമാകുന്നത് വിലയേറിയ ആഭരണം പോലെ ശോഭ പകരുന്നതാണെന്ന് പദ്മവിഭൂഷണ് ഡോ. സോണാല്മാന് സിങ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ദേവി അഹല്യാബായിയുടെ സ്മാരകം നിര്‍മിക്കണമെന്നും പദ്മഭൂഷണ്‍ സുമിത്രതായ് മഹാജന് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍, രാഷ്ട്ര സേവിക സമിതി സഞ്ചാലിക ശാന്തക്ക, ഇന്‍ഡോര്‍ മേയര്‍ ഭാര്‍ഗ പുഷ്യമിത്ര തുടങ്ങിയവരും പരിപാടിയില്‍ പങ്കെ
ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: