കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വ്വകലാശാല ക്യാമ്പസിലെ 4 പ്ലസ് 1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ ഏഴിന് അവസാനിക്കും. കോളേജുകളിലെ മെരിറ്റ് , കമ്യൂണിറ്റി സീറ്റുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം.സര്‍വകലാശാലയാണ് അലോട്ട്മെന്റ് നടത്തുക .അതത് കമ്മ്യൂണിറ്റിയില്‍ പെട്ട കോളേജുകള്‍ മാത്രമേ അപേക്ഷിക്കാനാകൂ. മാനേജ്മെന്റ് കോട്ട പ്രവേശനത്തിന് അപേക്ഷകര്‍ കോളേജുമായി നിബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷ നമ്പര്‍ നല്‍കണം. ഓണ്‍ലൈന്‍ മുഖേന അപേക്ഷ നല്‍കാത്തവര്‍ക്ക് മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനത്തിന് യോഗ്യത ഉണ്ടായിരിക്കില്ല. സ്പോര്‍ട്സ,് ഭിന്നശേഷി വിഭാഗങ്ങളില്‍ പ്രവേശനത്തിനും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി, ഒഇസിവിഭാഗങ്ങളില് പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. ഈ ഡബ്ലിയുഎസ് വിഭാഗക്കാര്‍ക്കുള്ള സംവരണാനുകൂല്യത്തിന് റവന്യൂ അധികാരികളുടെ ഇന്‍കം ആന്‍ഡ് അസറ്റ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. എന്‍സിസി, എന്‍എസ്എസ,് സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങളിലെ ബോണസ് മാര്‍ക്ക് ക്ളെയിം ചെയ്യുന്നതിന് പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. വിമുക്ത ഭടന്മാരുടെയും ജവാന്മാരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഇതിനായി ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ ആപ്ലിക്കേഷന്‍ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 400 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍്
0481 2733511 എന്ന നമ്പറില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: