ന്യൂദല്‍ഹി: 300ല്‍ പരം സീറ്റുകള്‍ നേടി മോദി മൂന്നാമതും പ്രധാനമന്ത്രിയാകും എന്ന് പ്രവചിച്ച തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിനെതിരായ വിലയിരുത്തല്‍ വീണ്ടും വൈറലാവുകയാണ്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിന് 100 സീറ്റുകള്‍ പോലും തികച്ച് കിട്ടില്ലെന്നായിരുന്നു പ്രശാന്ത് കിഷോര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മെയ് 27ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിന് നല്കിയ അഭിമുഖത്തിലാണ് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രശാന്ത് കിഷോര്‍ നടത്തിയിരുന്നത്.
പ്രശാന്ത് കിഷോറിന്റെ പ്രവചനത്തോട് ഒത്തുപോകുന്നതാണ് ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍. 350ല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം.ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥയെക്കുറിച്ചാണ് വീണ്ടും പ്രശാന്ത് കിഷോര്‍ വാചാലനാകുന്നത്.
മോദിയ്ക്ക് ബദലായി ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനോ ഇന്ത്യാ മുന്നണിയ്ക്കോ ആയില്ലെന്നും മോദിയ്ക്കെതിരായി വലിയ തരംഗങ്ങളില്‍ ഇല്ലെന്നും മോദിയുടെ വിജയത്തിന് കാരണമായി പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്നും അവധിയെടുത്ത് വിട്ടുനില്‍ക്കണമെന്ന പ്രശാന്ത് കിഷോറിന്റെ അഭിപ്രായം രാഹുല്‍ ഗാന്ധിയെ മുതലാക്കി ജീവിക്കാനും സമ്പന്നരാകാനും കൊതിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
ഇപ്പോള്‍ കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനയുമായാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് 100 സീറ്റുകള്‍ പോലും കിട്ടില്ലെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ല. കരണ്‍ ഥാപ്പറിന് നല്കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ നടത്തിയ ഈ വെളിപ്പെടുത്തല്‍ വീണ്ടും വൈറലായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: