Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂര്‍ പൂരം പ്രതിസന്ധി: വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു

ആചാരലംഘനം, പോലീസ് ലാത്തിച്ചാര്‍ജ്, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ എന്നിവയെക്കുറിച്ചാണ് അന്വേഷണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 09:32 pm IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഹിന്ദു ഐക്യവേദി വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. പൂരത്തില്‍ മഠത്തില്‍വരവ് നിര്‍ത്തിവയ്‌ക്കേണ്ടി വരികയും, യഥാസമയം വെടിക്കെട്ട് നടത്താന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു. ആചാരലംഘനം, പോലീസ് ലാത്തിച്ചാര്‍ജ്, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ എന്നിവയെക്കുറിച്ചാണ് അന്വേഷണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരം, പൂരം പ്രദര്‍ശനം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വെല്ലുവിളികളെ സംബന്ധിച്ചും അന്വേഷണവും പഠനവും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം സമിതിയെ നിയോഗിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ ചെയര്‍മാനും ജസ്റ്റിസ് എ. ഹരിപ്രസാദ്, പി. വേണുഗോപാല്‍, ഡോ. എം. ലക്ഷ്മികുമാരി, കെ.എന്‍. ബാല്‍, ശ്രീജിത്ത് പണിക്കര്‍ (സാമൂഹ്യ നിരീക്ഷകന്‍) എന്നിവര്‍ സമിതി അംഗങ്ങളുമാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. സി. രാജേന്ദ്രനാണ് സമിതിയുടെ സെക്രട്ടറി.

തൃശ്ശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധികളും വെല്ലുവിളികളും നിരന്തരമായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി, കേരള ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്, ശബരിമല അയ്യപ്പസേവാ സമാജം, ശബരിമല കര്‍മസമിതി എന്നീ സംഘടനകളുടെ സംയുക്ത യോഗം വസ്തുതാ അന്വേഷണ സമിതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

നൂറ്റാണ്ടുകളായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിലും സംഘാടനത്തിലും നടക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍, മറ്റു ചടങ്ങുകള്‍, പാറമേക്കാവ്, തിരുവമ്പാടി, ഘടകപൂരങ്ങള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പൂരം പ്രദര്‍ശനം, മറ്റു സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവയുടെ പങ്കാളിത്തം, ഊരായ്‌മക്കാര്‍, തന്ത്രി, മേല്‍ശാന്തി, കഴകം, പാരമ്പര്യ അവകാശികള്‍, വാദ്യകലാകാരന്മാര്‍, ആലവട്ടം, വെണ്‍ചാമരം, കുട തുടങ്ങിയ സാധനസാമഗ്രികളുടെ നിര്‍മാതാക്കള്‍, ആന പരിപാലകര്‍, ആന ഉടമസ്ഥര്‍, വെടിക്കെട്ട് കരാറുകാര്‍, മറ്റു ക്ഷേത്ര കലാകാരന്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ കര്‍ത്തവ്യങ്ങള്‍, അവകാശങ്ങള്‍, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സംസ്ഥാന ഭരണകൂടം, ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ കോര്‍പറേഷന്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവക്ക് തൃശ്ശൂര്‍ പൂരം നടത്തിപ്പിലുള്ള പങ്കാളിത്തം തുടങ്ങിയവയാണ് സമിതിയുടെ അന്വേഷണ- പഠന പരിധിയില്‍ വരുന്നത്.

സമിതിയുടെ ആദ്യ സിറ്റിങ് ജൂണ്‍ 9ന് 11 മണിക്ക് തൃശ്ശൂര്‍ മാരാര്‍ റോഡിലെ ഹോട്ടല്‍ വൃന്ദാവന്‍ ഇന്നില്‍ നടക്കും. അന്വേഷണ സംഘത്തിന് മുന്നില്‍ പൂരം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന സാഹചര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പൂരം നടത്തിപ്പില്‍ നേരിടുന്ന പ്രതിസന്ധികള്‍, പൂരം സുഗമമായി നടത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടാകും.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, സംഘടനാ സെക്രട്ടറി സി. ബാബു, വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, ശബരിമല കര്‍മസമിതി ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം ട്രസ്റ്റി വി.കെ. വിശ്വനാഥന്‍, അഡ്വ. സി.കെ. സജിനാരായണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: Hindu AikyavediThrissur pooram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Entertainment

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.