അടുക്കളയിൽ അച്ഛനെ ഇരുത്തിയ പുരോഗമനം പുറം ചട്ടയിൽ നിന്ന് അമ്മയെ ഒഴിവാക്കിയെന്ന് വിമർശിച്ച് ഹരീഷ് പേരടി. മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ ഉൾപ്പേജിൽ ലിംഗസമത്വത്തിന്റെ ആശയം പങ്കുവയ്‌ക്കാൻ നൽകിയ ചിത്രത്തിലാണ് അടുക്കള എന്ന തലക്കെട്ടിൽ അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്
അതേസമയം മാറ്റത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുന്ന ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ പുറം ചട്ടയിൽ നിന്ന് അമ്മയെ ഒഴിവാക്കിയെന്നാണ് ഹരീഷ് വിമർശിക്കുന്നത്.കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം…എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം..എല്ലാം എത്രയും പെട്ടന്ന് ശരിയാകും…ആശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: