Sports

ഫ്രഞ്ച് ഓപ്പണില്‍ ബൊപ്പണ്ണ എബ്ദന്‍ സഖ്യം രണ്ടാം റൗണ്ടില്‍

പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ശ്രീറാം ബാലാജിയും മെക്‌സിക്കന്‍ താരം റയെസ് വരേലയും ചേര്‍ന്നുള്ള സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം ഇനി നേ

Published by

പാരീസ് : ഫ്രഞ്ച് ഓപ്പണില്‍ ബൊപ്പണ്ണ-എബ്ദന്‍ സഖ്യത്തിന് പുരുഷ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ വിജയം. രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും 7-5, 4-6, 6-4 എന്ന സ്‌കോറിന് മാര്‍സെലോ സോര്‍മാന്‍-ഒര്‍ലാന്‍ഡോ ലൂസിനെ ആണ് പരാജയപ്പെടുത്തിയത്.

ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ നേരിടേണ്ടിയിരുന്ന ബേസ്-സെയ്‌ബോത് സഖ്യം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഈ സാഹചര്യത്തില്‍ ബൊപ്പണ്ണ വാക്ക് ഓവറിലൂടെ നേരിട്ട് പ്രീക്വാര്‍ട്ടറിലേക്ക് എത്തി.

പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ശ്രീറാം ബാലാജിയും മെക്‌സിക്കന്‍ താരം റയെസ് വരേലയും ചേര്‍ന്നുള്ള സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം ഇനി നേരിടുക. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ജേതാക്കളാണ് ബൊപ്പണ്ണ മാത്യു എബ്ദന്‍ സഖ്യം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക