കോഴിക്കോട്: ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാവൂര്‍ പാറമ്മല്‍ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മാവൂര്‍ സൗത്ത് അരയന്‍ങ്കോട് വച്ച് ഓട്ടോ മതിലില്‍ ഇടിച്ചത്. യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങവെ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് കയറുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ അബ്ദുള്ല്ലത്തീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ ജീവന് രക്ഷിക്കാനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: