കോട്ടയം: എന്‍ഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോളുകള്‍ എന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജയിക്കുമെന്നതായിരുന്നു കണക്ക്. വിജയം തീരുമാനിക്കുക ബിഡിജെഎസ് കൂടിയാകും .
കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാല്‍ അത് ആലോചിച്ചു തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യസഭാംഗമോ കേന്ദ്ര മന്ത്രിയോ ആകുന്നതിന് നേരത്തെ ഓഫര്‍ ഉണ്ടായിരുന്നു. അന്നത് നിരസിച്ചു..
ബിഡിജെഎസ് രൂപീകരിച്ചത് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം ഉണ്ടാകും എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നത്. ഇത്തവണ സാഹചര്യം അനുകൂലമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: