ന്യൂദൽഹി : ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയ്‌ക്ക് അവശ്യ മരുന്ന് സാമഗ്രികൾ കയറ്റി അയച്ച് ഇന്ത്യ. ജൂൺ 2-ന് മുണ്ട്ര തുറമുഖത്ത് നിന്ന് ക്യൂബൻ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച ഏകദേശം 90 ടൺ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (API) കപ്പലിൽ പുറപ്പെട്ടു. വിട്ടുമാറാത്ത പകർച്ചവ്യാധികളുടെ ചികിത്സയ്‌ക്ക് ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ ഉൽപ്പാദിപ്പിക്കുന്നതിനാണ് ഈ API-കൾ നിർണായകമായി ഉപയോഗിക്കുന്നത്.
ടാബ്‌ലെറ്റുകൾ, ക്യാപ്‌സ്യൂളുകൾ, സിറപ്പുകൾ, കുത്തിവയ്‌പ്പുകൾ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ആൻറിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാൻ ഇന്ത്യ അയച്ച API-കൾ ക്യൂബൻ മരുന്ന് നിർമ്മാതാക്കൾ ഉപയോഗിക്കും. ക്യൂബയിലെ പൊതുജനാരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന വിട്ടുമാറാത്ത രോഗങ്ങളുടെ ഫലപ്രദമായ ചികിത്സയ്‌ക്കും മാനേജ്മെൻ്റിനും ഈ ചേരുവകൾ നിർണായകമാണ്. ആഗോള ആരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനും ആവശ്യമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനുമുള്ള ഇന്ത്യയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം.
ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു പ്രധാന വിതരണ രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ആഗോളതലത്തിൽ നന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നുണ്ട്. ജനറിക് മരുന്നുകളുടെ വിപുലമായ ഉൽപാദനവും കയറ്റുമതിയും കാരണം ഇന്ത്യയെ ലോകത്തിന്റെ ഫാർമസി എന്ന് തന്നെയാണ് വിളിക്കുന്നത്.
ക്യൂബയിലേക്കുള്ള നിലവിലെ ചരക്ക് ഈ പദവിയെ കൂടുതൽ ഊട്ടി ഉറപ്പിക്കുകയും അന്താരാഷ്‌ട്ര സമൂഹത്തിന് ഉയർന്ന നിലവാരമുള്ള ഫാർമസ്യൂട്ടിക്കൽസ് നൽകാനുള്ള ഇന്ത്യയുടെ കഴിവ് കാണിക്കുകയും ചെയ്യുന്നു.
ഇന്ത്യ- ക്യൂബ ഉഭയകക്ഷി ബന്ധങ്ങൾ
ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം ചരിത്രപരവും പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ആഴത്തിൽ വേരൂന്നിയതുമാണ്. വർഷങ്ങളായി ഇരു രാജ്യങ്ങളും ശക്തമായ നയതന്ത്ര ബന്ധം നിലനിർത്തുകയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ബന്ധങ്ങൾ നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഇന്ത്യ നൽകുന്ന മാനുഷിക സഹായം അടിവരയിടുന്നത്.
ഇന്ത്യയുടെ ഈ പ്രവർത്തി മരുന്നുകൾ നൽകുന്നതിൽ മാത്രമല്ല ആഗോള ആരോഗ്യത്തോടുള്ള ഇന്ത്യയുടെ സമർപ്പണവും ആവശ്യമുള്ള സമയങ്ങളിൽ സുഹൃത്തുക്കളെ പിന്തുണയ്‌ക്കാനുള്ള സന്നദ്ധതയും വീണ്ടും ഉറപ്പിക്കുന്നതാണിത്. ആഗോള ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഇന്ത്യയുടെ സജീവമായ പങ്കിന്റെയും മെഡിക്കൽ പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങൾക്കുള്ള അചഞ്ചലമായ പിന്തുണയുടെയും തെളിവാണ് ക്യൂബയ്‌ക്കുള്ള സഹായം.
ക്യൂബയിലേക്കുള്ള 90 ടൺ എപിഐകളുടെ കയറ്റുമതി മാനുഷിക സഹായത്തിന്റെ ഒരു സുപ്രധാന പ്രവർത്തനമാണ്. അത് ആഗോള ആരോഗ്യ സംരക്ഷണ ദാതാവ് എന്ന നിലയിലുള്ള രാജ്യത്തിന്റെ പങ്കിനെയും ക്യൂബയുമായുള്ള അതിന്റെ ശാശ്വതമായ സൗഹൃദത്തെയും എടുത്തുകാണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: