ന്യൂദല്‍ഹി: ചൈനീസ് ഫണ്ട് കേസില്‍ യു എ പി എ ചുമത്തപ്പെട്ട ന്യൂസ് ക്ലിക്ക് എസിറ്റര്‍ പ്രബീര്‍ പുര്‍ കായസ്തയുടെ പേര് ഭാരവാഹിപ്പട്ടികയില്‍ നിന്നൊഴിവാക്കി ഡിജിപബ്.
ഡിജിപബ് വൈസ് പ്രസിഡന്റ് സ്ഥാനത്തായിരുന്നു പ്രബീര്‍ പുര്‍കായസ്ത .
കേസില്‍ പ്രതിയായതോടെ ഡിജി പബ് വെബ്‌സൈറ്റില്‍ ഭാരവാഹിപട്ടികയില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി.
എന്നാല്‍ സംഘടനാ നടപടി എടുത്തതായി സൂചനയൊന്നുമില്ല. വെബ്‌സൈറ്റില്‍ പേരില്ലെങ്കിലും പ്രബീര്‍ പുര്‍കായസ്ത ഭാരവാഹിത്വം ഒഴിഞ്ഞിട്ടില്ലെന്നു ചുരുക്കം.
പ്രബീര്‍ പൂര്‍കാ യസ്തയുടെ ജാമ്യത്തെ പിന്തുണച്ച് ഡിജിപബ് ഇറക്കിയ പ്രസ്താവനയിലും സംഘടനാ ഭാരവാഹിത്വം മറച്ചു വച്ചിട്ടുണ്ട്.
ഡിജിപബിലേക്ക് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വ്യാപിച്ചതിന്റെ ആശങ്കയിലാണ് അംഗ സ്ഥാപനങ്ങള്‍.
രാജ്യവിരുദ്ധ അജന്‍ഡയുള്ള സ്ഥാപനങ്ങളെ തിരഞ്ഞു പിടിച്ചാണ് ഡിജീപബ് അംഗത്വം നല്‍കിയിട്ടുള്ളത്.
കശ്മീരിലെ ഭീകര സംഘടനയ്‌ക്ക് ഫണ്ടിങ്ങ് നടത്തിയതിന് യു എ പി എ ചുമത്തി എന്‍ഐഎ കേസെടുത്ത കശ്മീരി വാല പോര്‍ട്ടലിനെ അനുകൂലിച്ചു ശബ്ദമുയര്‍ത്തിയതും ഡിജി പബാണ്.
ഇന്ത്യൻ മാധ്യമ മേഖലയിൽ കേന്ദ്രസർക്കാർ വിരുദ്ധ പ്രചരണത്തിനായി അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസിൽ നിന്നു ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രൻ കോടികൾ കൈപ്പറ്റി.
രാജ്യവിരുദ്ധ ന്യൂസ് പോർട്ടലുകളുടെ കൂട്ടായ്‌മയായ ഡിജി പബിന്റെ ചെയർപേഴ്സനാണ് ധന്യ രാജേന്ദ്രൻ.ജോർജ് സോറോസിന്റെ ധനസഹായം ലഭിക്കുന്ന മീഡിയ ഡവലപ്മെൻ്റ് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് മുഖേനയാണ് ധന്യ രാജേന്ദ്രനു സോറോസ് ഫണ്ട് എത്തുന്നത്
ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനില്‍ 8 മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഉണ്ട്.
അഴിമുഖം മീഡിയ, ഡൂള്‍ ന്യൂസ്, സൗത്ത് ലൈവ്, ദ് ക്യൂ, ട്രൂ കോപ്പി, മലബാര്‍ ന്യൂസ്, അന്വേഷണം, ടൈംസ് കേരള ഓണ്‍ലൈന്‍ എന്നീ പോര്‍ട്ടലുകള്‍ക്കാണ് ഡിജി പബില്‍ അംഗത്വമുള്ളത്.
സംഘടനയില്‍ സ്ഥാപകാംഗങ്ങളും സാധാ അംഗങ്ങളുമുണ്ട്. മലയാളം പോര്‍ട്ടലുകള്‍ക്ക് സാധാ അംഗത്വമേയുള്ളു.
സ്ഥാപകാംഗങ്ങളുടെ ഒന്‍പതംഗ ബോര്‍ഡിനാണ് സംഘടനയുടെ നിയന്ത്രണം.
സ്ഥാപകാംഗങ്ങളുടെ ശുപാര്‍ശ ഇല്ലാതെ അംഗത്വം ലഭിക്കില്ലെന്നതില്‍ ഫലത്തില്‍ രഹസ്യ സംഘടന പോലെയാണ് പ്രവര്‍ത്തന രീതി.
ന്യൂസ് മിനിട്ട് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍ ചെയര്‍പേഴ്‌സനും അഭിനന്ദന്‍ സെക്രി (ന്യൂസ് ലൗണ്‍ട്രി) ഋതു കപൂര്‍ (ദ് ക്വിന്റ്) എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരുമായ ബോര്‍ഡാണ് ഡിജിപബ് നിയന്ത്രിക്കുന്നത്.
ഡിജി പബ് ‘ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കേ അംഗത്വമുള്ളു എന്ന വ്യവസ്ഥയുള്ളതിനാല്‍ വിമത ശബ്ദം ഉയരില്ലെന്ന് ഉറപ്പാക്കാം.
ചൈനീസ് ഫണ്ട് കേസില്‍ ഉള്‍പ്പെട്ട ന്യൂസ് ക്ലിക്ക് പോലെ മോദി വിരുദ്ധത തെളിയിച്ച 11 ന്യൂസ് പോര്‍ട്ടലുകള്‍ മാത്രമേ സ്ഥാപകാംഗങ്ങളായുള്ളു.
ഓള്‍ട്ട് ന്യൂസ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, കോബ്രാ പോസ്റ്റ്, എച്ച് ഡബ്ല്യു ന്യൂസ്, ന്യൂസ് ക്ലിക്ക്, ന്യൂസ് ലൗണ്‍ട്രി, സ്‌ക്രോള്‍, ദ് ന്യൂസ് മിനിട്ട്, ദ് ക്വിന്റ്, ദ് വയര്‍ എന്നിവയാണ് സ്ഥാപക അംഗങ്ങള്‍.
കേന്ദ്ര ഭരണത്തെ അട്ടിമറിക്കാനുള്ള രാഷ്‌ട്രീയ ടൂള്‍ കിറ്റുകള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സ്ഥാപക അംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മോദി വിരുദ്ധ ടൂള്‍ കിറ്റ് വാര്‍ത്തകള്‍ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുകയാണ് അംഗങ്ങളുടെ ചുമതല. ഇതിനു ഹവാല രീതിയില്‍ വിദേശത്തു നിന്നും രാജ്യത്തിനകത്തു നിന്നും പ്രതിഫലം ലഭ്യമാക്കാന്‍ ഗൂഡ സംവിധാനങ്ങളുണ്ട്.
കാര്യമായ പരസ്യ വരുമാനമില്ലാത്ത ഈ പോര്‍ട്ടലുകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ശമ്പളം നല്‍കി നിയമിക്കുന്നതിന്റെ സാമ്പത്തിക ഉറവിടങ്ങള്‍ ദുരൂഹമാണ്.
രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിഘടനവാദ സംഘടനകളെയും വ്യക്തികളെയും ന്യായീകരിക്കുകയും മഹത്വവല്‍കരിക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ഡിജി പബ് ശ്യംഖലയിലൂടെ പ്രചരിപ്പിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളെ വെള്ളപൂശാനും ഇവര്‍ക്ക് മടിയില്ല. തീവ്ര ഇടതുപക്ഷ മാവോയിസ്റ്റ് നേതാക്കളും യു എ പി എ രാജ്യദ്രോഹ കേസ് പ്രതികളും ഡിജി പബ് മീഡിയക്ക് ആരാധ്യരാണ്.
രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വിദേശത്തു നിന്നു പണം ഓണ്‍ലൈന്‍ ഉടമകള്‍ക്ക് ലഭിക്കുന്നതിന്റെ ഹവാല മണി ട്രെയില്‍ മാര്‍ഗത്തെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്ക് കേസ് മാതൃകയില്‍ പല ഓണ്‍ലൈന്‍ എഡിറ്റര്‍മാരും അഴിക്കുള്ളിലാകുന്ന കാലം വിദൂരമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: