നൂഡല്‍ഹി: ‘ജൂണ്‍ നാലിന് സ്വന്തം എക്സിറ്റ് ഉറപ്പായ ആള് വളച്ചൊടിച്ച എക്സിറ്റ്പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നതെ’ന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് . ഇന്‍ഡി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നുള്ള കണക്കാണ് തങ്ങളുടേതെന്നും ഇതനുസരിച്ച് 295 സീറ്റിനു മുകളില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ഇന്‍ഡി സഖ്യത്തിന് നാല് സീറ്റു ലഭിക്കുമെന്ന് അരവിന്ദ് കേജരിവാളും, യുപിയില്‍ 40 സീറ്റുകള്‍ ലഭിക്കുമെന്ന് അഖിലേഷ് യാദവും, തമിഴ് നാട്ടില്‍ മുഴുവന്‍ സീറ്റും ലഭിക്കുമെന്ന് ടി.ആര്.ബാലുവും പഞ്ചാബ് ചണ്ഢിഗഡില്‍ പതിനാറ് സീറ്റും കോണ്‍ഗ്രസും ആപ്പും പങ്കുവെക്കുമെന്ന് ഭഗവന്ത്മാനും ബീഹാറില്‍ 20 സീറ്റു ലഭിക്കുമെന്ന് തേജസ്വി യാദവും മഹാരാഷ്ട്രയില്‍ 26 സീറ്റുകള്‍ ലഭിക്കുമെന്ന് ശരത് പവാറും ബംഗാളില്‍ 30 വരെ സീറ്റ് ലഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അവകാശപ്പെട്ടു.
സ്വന്തം സര്‍വ്വേയില്‍ വിശ്വസിച്ചാണ് ഇന്‍ഡി സഖ്യം ഈ അവകാശവാദം നടത്തുന്നത്. അതേസമയം വേട്ടെണ്ണലില്‍ കമക്കേടുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ഇന്‍ഡി സഖ്യത്തെ ബിജെപി പിളര്‍ത്തുമെന്ന ഭീതിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവയ്ക്കുന്നുണ്ട്. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: