കാലിഫോര്‍ണിയ: പോലീസുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഔദ്യോഗിക പരിപാടികളില്‍ ‘യേശുവിന്റെ നാമത്തില്‍’ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് വിലക്കി കാലിഫോര്‍ണിയയിലെ കാള്‍സ്ബാദ് സിറ്റി. കാള്‍സ്ബാദ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അവാര്‍ഡ് ദാന ചടങ്ങില്‍ അഭ്യര്‍ത്ഥന നല്കാന് പോലീസ് മേധാവി ആവശ്യപ്പെട്ടപ്പോള്‍, ചാപ്പല്‍ പുരോഹിതന് ജെസി കൂപ്പര്‍ പ്രാര്‍ത്ഥന ‘യേശുവിന്റെ നാമത്തില്‍’ ഉപസംഹരിച്ചു. അത് ശ്രദ്ധയില്പെട്ടപ്പോളാണ് നഗരസഭ സെക്രട്ടറി ഔദ്യോഗിക പരിപാടികളില്‍ യേശു വേണ്ടുന്നു കാട്ടി ചാപ്പല്‍ പുരോഹിതന്്കത്ത് നല്‍കിയത്.
ആറ് വര്‍ഷമായി പോലീസില്‍ ചാപ്പല്‍ പുരോഹിതന് എന്ന നിലയില്‍ സന്നദ്ധപ്രവര്‍ത്തനം നടക്കുന്ന പാസ്റ്റ്റാണ് ജെസി കൂപ്പര്‍ . അദ്ദേഹത്തിന്റെ പിതാവ് ഡന്നി ഹൂപ്പര്‍ 12 വര്‍ഷമായി ഫയര്‍ ഫോഴ്സില്‍ ചാപ്പല്‍ പുരോഹിതന് ആണ്. പ്രസംഗങ്ങളില്‍ നിന്ന് യേശുവിന്റെ നാമത്തില്‍ എന്നത് ഉപേക്ഷിച്ചില്ല്ങ്കില് അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് രണ്ടു പാസ്റ്റര്‍മാര്‍ക്കും നല്കിയ കത്തില്‍ നഗരസഭ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. യേശു എന്നതിനു പകരം പൊതുവായി ദൈവത്തെ സൂചിപ്പിക്കാന്‍ മറ്റേതെങ്കിലും നാമം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യേശുവിന്റെ നാമം വിളിക്കുന്നത് ഉപദ്രവമായി കണക്കാക്കുകയും പ്രതികൂലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ഒരു മതത്തെ മറ്റൊന്നിനു മീതെ ഉയര്‍ത്തികാട്ടുന്നുവെന്നും എന്നുമാണ് നഗരസഭ സെക്രട്ടറി സ്കോട്ട് ചാഡ്വിക്ക് പറയുന്നത്.
പാസ്റ്റര്‍മാരുടെ വക്കാലത്തുമായി മത സ്വാതന്ത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് രംഗത്തുവന്നു. കാള്‍സ്ബാദ് നഗരം യുഎസ് ഭരണഘടന ലംഘിച്ചുവെന്ന് അവര്‍ വാദിക്കുന്നു.
‘യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് ചാപ്ലിന്‍മാരെ വിലക്കാനുള്ള നഗരത്തിന്റെ തീരുമാനം ഒരുപക്ഷേ നിയമത്തെയും സുപ്രീം കോടതി മുന്‍വിധിയെയും കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ നിന്നാണ്. പൊതു ചാപ്ലിന്‍മാരെ സെന്‍സര്‍ ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും വഞ്ചിക്കുന്നു. ചാപ്ലിന്മാരുടെ പ്രാര്‍ത്ഥനകള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ സിറ്റി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിക്കുന്നു. പകരം പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വ്യക്തമായ പ്രസ്താവനകള്‍ പിന്തുടരുകയും അവരുടെ ആത്മാര്‍ത്ഥമായ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ അവരെ അനുവദിക്കുകയും വേണം.’ ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് നഗരസഭയോട് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: