മോദിഎന്ന ബ്രാന്‍ഡിനെ ഏറ്റവും കൂടുതല്‍ പ്രമോട്ട് ചെയ്യുന്നത് അദ്ദേഹത്തിന്റെ എതിരാളികള്‍ തന്നെയാണ് എന്നത് അവര്‍ക്ക് ഒഴികെ എല്ലാവര്ക്കും അറിയാം.
ഇപ്പോള്‍ തന്നെ നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനം ഇരിക്കുന്നു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കി അത് വലിയ ചര്‍ച്ച ആക്കുന്നു. ഒരു വശത്തു മോഡിക്ക് എതിരെ തെറിയും പരിഹാസവും വിതറിയിട്ട് മറുവശത്ത് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ധ്യാനം ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു..!
സത്യത്തില്‍ മോദി അജണ്ടകള്‍ തീരുമാനിക്കുന്നു, എതിരാളികള്‍ അതിന് പിന്നാലെ പായുന്നു എന്നതാണ് സത്യം.
മാധ്യമങ്ങളെ നോക്കൂ, കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അപൂര്‍വം ആയി മാത്രമേ പ്രധാനമന്ത്രി എന്ന വാക്ക് അവര്‍ ഉപയോഗിച്ചിട്ടുള്ളൂ. മോദിഅത് ചെയ്തു, മോദി ഇത് ചെയ്തു, മോദിയുടെ കേരള സന്ദര്‍ശനം, മുഖ്യമന്ത്രി മോദിയെ കണ്ടു… അങ്ങനെ പോകുന്നു..
പ്രധാനമന്ത്രി എന്നത് ഒഴിവാക്കി മോദിഎന്ന് ഉപയോഗിക്കുന്നത് മോഡിയെ നെഗറ്റീവ് ആക്കി കാണിക്കാന്‍ വേണ്ടിയാണ്, പക്ഷെ സംഭവിക്കുന്നത് നേരെ മറിച്ചാണ്
ഗുജറാത്ത് സംസ്ഥാനത്തെ മോദിയുടെ ഗുജറാത്ത് എന്നേ പറയൂ. വാരാണസിയെ, മോഡിയുടെ വാരാണസി ആക്കി.. കേരള മോഡലും, മോഡിയുടെ ഗുജറാത്ത് മോഡലും എന്നും പറയും..
അതിന്റെ ഇംപാക്ട് മോദി എന്ന ബ്രാണ്ടിനെ വളര്‍ത്താന്‍ വലിയ രീതിയില്‍ സഹായിച്ചു.
ഇത് ജനങ്ങളുടെ മനസിലും വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അക്കൗണ്ടില്‍ വന്നോ എന്ന് നോക്കാനും, കാശ് പിന്‍വലിക്കാനും ഒക്കെ ബാങ്കുകളില്‍ വരുന്ന സാധാരണ ജനങ്ങള്‍ ചോദിക്കുന്നത് ‘മോദിയുടെ പണം വന്നോ’ എന്നാണ്. അല്ലാതെ പ്രാധാന് മന്ത്രി കിസാന്‍ പണം വന്നോ എന്നൊന്നുമല്ല.
മോദി എന്ത് ചെയ്താലും എതിര്‍ക്കുക എന്നതാണ് തങ്ങളുടെ ജോലി എന്ന് വിശ്വസിക്കുന്ന എതിരാളികള്‍ക്ക് ഒരേ സമയത്ത് തന്നെ പല പല ചെറിയ ഇരകള്‍ ഇട്ടു കൊടുത്ത് അങ്കലപ്പിലാക്കി മോദിമുന്നോട്ടു പോകുന്നു.
ജനം നോക്കുമ്പോള്‍ മോദിയെ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. അതേസമയം മോദി ഒന്നും തിരിച്ചു പറയുന്നുമില്ല.
മോദി കഴിഞ്ഞ തവണ കേദാര്‍നാഥിലെ ഗുഹയില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് സമയത്ത് ഇതേപോലെ ധ്യാനം ഇരിക്കാന്‍ പോയപ്പോള്‍ എതിരാളികള്‍ തെറിവിളിക്കുകയും, പരിഹസിക്കികയും ചെയ്തു. മോദി പ്രതികരിച്ചില്ല. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടന്ന 57 സീറ്റില്‍ ബിജെപി 50 ത്തിനടുത്ത് സീറ്റുകള്‍ വിജയിച്ചു…!
ഇത്തവണയും അതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു. പതിവുപോലെ ധ്യാനം ഇരിക്കുന്ന മോഡിയെ തെറി വിളിക്കുന്നു, പരിഹസിക്കുന്നു. മോദി ഒന്നും മിണ്ടില്ല, ജൂണ്‍ 4 ന് ജനം അതിനുള്ള മറുപടി കൊടുക്കും.
പിന്നെ ജൂണ്‍ 4 ന് വൈകിട്ടത്തെ ഫ്ലൈറ്റില്‍ പട്ടായക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന മഹാന് കോണ്‍ഗ്രസ് തോറ്റാല്‍ എന്ത് ജയിച്ചാല്‍ എന്ത്.
മോഡിയുടെ ഭാഗ്യം ഇത്രയും മണ്ടന്മാരായ എതിരാളികളെ ലഭിച്ചു എന്നതാണ്. മോഡിക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും അറിയാം. അത് രണ്ടും മോദിയുടെ എതിരാളികള്‍ക്ക് അറിയാത്തിടത്തോളം മോദി എന്ന പടക്കുതിരയെ പിടിച്ചു കെട്ടാന്‍ പോയിട്ട് ഒന്ന് തൊടാന്‍ പോലും എതിരാളികള്‍ക്ക് ആകില്ല.
ജിതിന് ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: