ബീഹാറില്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തൂത്തുവാരുമെന്ന് ഇന്ത്യാടുഡെ- ഇന്ത്യ മൈ ആക്സിസ് സര്‍വ്വേ. ഏകദേശം 30 സീറ്റുകളാണ് ബിജെപി-ജെഡിഎസ് സഖ്യമായ എന്‍ഡിഎയ്‌ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. തേജസ്വി യാദവ്-രാഹുല്‍ ഗാന്ധി ഇന്ത്യാസഖ്യത്തിന് രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ മാത്രമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ഇതോടെ ഇന്ത്യാമുന്നണിയും രാഹുല്‍ ഗാന്ധിയും ജയറാം രമേശും തേജസ്വിയാദവും മേനി നടിച്ചിരുന്ന ബീഹാറിലെ മുന്നേറ്റം വെറും വീമ്പിളക്കലാണെന്ന് തെളിഞ്ഞു. ബിജെപി ക്യാമ്പില്‍ മടങ്ങിയെത്തിയതിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ജനങ്ങള്‍ നല്‍കുന്ന നീതീകരണമായി ഈ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: