മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സന്താനങ്ങളുടെ വിജയത്തില്‍ മനസ്സ് സന്തുഷ്ടമാകും. ഭാര്യ വീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. കലാകായിക മത്സരത്തില്‍ വിജയിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വ്യവഹാരാദികളില്‍ വിജയംവരിക്കും. വിദേശത്തുനിന്ന് പ്രോത്സാഹജനകമായ എഴുത്തുകള്‍ ലഭിക്കും. പുതിയ ബിസിനസ്സില്‍ പണം മുടക്കും. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിദേശങ്ങളില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. കടബാധ്യതകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. വിവിധ ജോലിയിലേക്കുള്ള പ്രവേശനത്തിനവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. ആഗ്രഹസാഫല്യത്തിന് വഴിയൊരുക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സര്‍ക്കാരാനുകൂല്യങ്ങള്‍ കിട്ടും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും. ഹോട്ടല്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. പൊതുവെ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും. ബിസിനസ്സില്‍ നഷ്ടകഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഭാര്യയുടെ സ്വത്ത് ഭാഗം വയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടതായി വരും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭൂമി, വാടക എന്നിവ വഴി ആദായമുണ്ടാകും. സ്ത്രീജനങ്ങളുമായുള്ള ബന്ധം ചില പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. തൊഴില്‍ രംഗത്ത് ശോഭിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പിതൃസ്വത്തിനെച്ചൊല്ലി കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സിനിമ, കല എന്നിവയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകളോ പ്രശംസകളോ ലഭിക്കാനിടയുണ്ട്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. പ്രവര്‍ത്തനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഫലമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പലവിധത്തില്‍ ധനാഗമമുണ്ടാകും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യാപാര വ്യവസായാദികളില്‍ പുരോഗതിയുണ്ടാകും. സന്താനങ്ങളുടെ ജോലി കാര്യത്തില്‍ തീരുമാനമാകും. പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന് ചേരും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ചില പുതിയ കരാറില്‍ ഒപ്പുവയ്ക്കും. കരള്‍ സംബന്ധമായി രോഗങ്ങള്‍ വരാനിടയുണ്ട്. ഭാര്യക്ക് അസുഖങ്ങള്‍ പിടിപെട്ട് ശസ്ത്രക്രിയ വരെ ആവശ്യമായി വന്നേക്കാം. ക്ഷേത്രങ്ങളോ പൊതു സ്ഥാപനങ്ങളോ നന്നാക്കുന്നതില്‍ പണം ചെലവഴിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് എക്സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായി വരും. എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ വന്നുപെട്ടേക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നേട്ടമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂലസമയമാണ്. കര്‍മരംഗം തൃപ്തികരമായിരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: