അമരാവതി :ആന്ധ്രാപ്രദേശില്‍ ഇക്കുറി ചന്ദ്രബാബു നാഡിയു-പവന് കല്യാണ്‍-ബിജെപി സഖ്യം തൂത്തുവാരുമെന്ന് സര്‍വ്വേ. ആകെയുള്ള 25 ലോക് സഭാ സീറ്റുകളില്‍ 21 മുതല്‍ 25വരെ ചന്ദ്രബാബു നാഡിയു-പവന് കല്യാണ്‍-ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം നേടുമെന്ന് എബിപി-സി വോട്ടര്‍ സര്‍വ്വേ പറയുന്നു. റിപ്പബ്ലിക് ടിവി- പി മാര്‍ക് സര്‍വ്വേയും ഇതിന് സമാനമായ ഫലമാണ് പ്രവചിച്ചത്. അതുപോലെ ഇന്ത്യാടിവി-സിഎന്‍എക്സ് പോളും ഇതേ സര്‍വ്വേ ഫലം പ്രവചിക്കുന്നു.
ജഗന്മോഹന്റെ വൈഎസ് ആര് കോണ്‍ഗ്രസ് പൂജ്യം മുതല്‍ നാല് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ഈ സര്‍വ്വേ പറയുന്നു. ജഗന്മോഹന്റെ സഹോദരി വൈ.എസ്. ശര്‍മ്മിളയെ ഇറക്കി കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ അമ്പേ പരാജയമായെന്നും സര്‍വ്വേ പറയുന്നു.
ആന്ധ്രയില്‍ ഇക്കുറി ത്രികോണപ്പോരാട്ടമായിരുന്നു. ചന്ദ്രബാബു നാഡിയുവിന്റെ തെലുഗുദേശം പാര്‍ട്ടി, പവന് കല്യാണിന്റെ ജനസേന, ബിജെപി എന്നിവര്‍ കൈകോര്‍ത്ത എന്‍ഡിഎ, മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, വൈ.എസ്. ശര്‍മ്മിളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യാ സഖ്യം എന്നിവര്‍ തമ്മിലായിരുന്നു പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: