Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യമേകും ഓടപ്പൂവുകളും കൊട്ടിയൂര്‍ വൈശാഖോത്സവവും

പുരാണ പ്രസിദ്ധമായ ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയാണിത്. ദക്ഷപ്രജാപതി നടത്തിയ മഹായാഗത്തില്‍ ത്രിലോകങ്ങളിലുമുള്ള ദേവന്മാരെയും ഋഷീശ്വരന്മാരെയും ദക്ഷന്‍ ക്ഷണി ച്ചെങ്കിലും സ്വന്തം മകള്‍ സതീദേവിയെ ദക്ഷന്‍ ക്ഷണിച്ചില്ല. ദക്ഷന്‍ നടത്തുന്ന മഹായാഗത്തേക്കുറിച്ച് കേട്ടറിഞ്ഞ സതീദേവി യാഗത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മഹാദേവനെ അറിയിച്ചെങ്കിലും ദക്ഷന്‍ നിന്നെ അപമാനിക്കും നിനക്കത് താങ്ങാന്‍ കഴിയില്ല എന്ന് മഹാദേവന്‍ വിലക്കി. പക്ഷേ പിന്തിരിയാതെ സതീദേവി നിരന്തരം അഭ്യര്‍ത്ഥിച്ചപ്പോള്‍ മഹാദേവന്‍ അനുമതി നല്‍കി. ദേവിക്കു അകമ്പടി സേവിക്കാന്‍ ശിവഭൂതങ്ങളെയും കൂടെ അയച്ചു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 1, 2024, 04:04 pm IST
in Samskriti

ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്ര വൈശാഖ മഹോത്സവത്തിനെത്തുന്നവര്‍ ഓടപ്പൂ പ്രസാദം വാങ്ങാതെ മടങ്ങി പോകാറില്ല. 28 നാള്‍ നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളില്‍ ഒന്നാണ് ഓടപ്പൂക്കള്‍. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ ഓടപ്പൂവ് ഒരെണ്ണമെങ്കിലും സ്വന്തമാക്കിയാണ് മടങ്ങുക. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന്റെ സന്തോഷം കൊട്ടിയൂരില്‍ എത്താത്തവരുമായി പങ്കിടാന്‍ ഓടപ്പൂവ് നല്‍കുന്ന രീതിയും നിലവിലുണ്ട്. ക്ഷേത്ര ഐതിഹ്യവുമായി ഓടപ്പൂക്കള്‍ ബന്ധപ്പെട്ട് കിടക്കുന്നു.
പുരാണ പ്രസിദ്ധമായ ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയാണിത്. ദക്ഷപ്രജാപതി നടത്തിയ മഹായാഗത്തില്‍ ത്രിലോകങ്ങളിലുമുള്ള ദേവന്മാരെയും ഋഷീശ്വരന്മാരെയും ദക്ഷന്‍ ക്ഷണി ച്ചെങ്കിലും സ്വന്തം മകള്‍ സതീദേവിയെ ദക്ഷന്‍ ക്ഷണിച്ചില്ല. ദക്ഷന്‍ നടത്തുന്ന മഹായാഗത്തേക്കുറിച്ച് കേട്ടറിഞ്ഞ സതീദേവി യാഗത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മഹാദേവനെ അറിയിച്ചെങ്കിലും ദക്ഷന്‍ നിന്നെ അപമാനിക്കും നിനക്കത് താങ്ങാന്‍ കഴിയില്ല എന്ന് മഹാദേവന്‍ വിലക്കി. പക്ഷേ പിന്തിരിയാതെ സതീദേവി നിരന്തരം അഭ്യര്‍ത്ഥിച്ചപ്പോള്‍ മഹാദേവന്‍ അനുമതി നല്‍കി. ദേവിക്കു അകമ്പടി സേവിക്കാന്‍ ശിവഭൂതങ്ങളെയും കൂടെ അയച്ചു. യാഗശാലയിലെത്തിയ ദേവിയെക്കണ്ട് ദേവന്മാരും യക്ഷകിന്നര ഗന്ധര്‍വന്മാരും വണങ്ങിയെങ്കിലും സ്വന്തം പുത്രിയായ സതിയെയും മഹാദേവനെയും ഭത്സിക്കയാണ് ദക്ഷന്‍ ചെയ്തത്. ഇതില്‍ മനംനൊന്തദേവി ഹോമാഗ്‌നിയില്‍ വിലയം പ്രാപിച്ചു. ദേവിയുടെ വിയോഗം അറിഞ്ഞ മഹാദേവന്‍ കടുത്ത കോപത്താല്‍ സ്വന്തം ജട പിടിച്ച് നിലത്തടിക്കുകയും അതില്‍ നിന്നും ഒരു ഉഗ്രമൂര്‍ത്തി പ്രത്യക്ഷപ്പെടുകയും ചെയ്തു. മഹാദേവന്റെ മുന്നില്‍ വണങ്ങിനിന്ന ആ ഉഗ്രമൂര്‍ത്തിയാണ് വീരഭദ്രസ്വാമി. പോയി യാഗം മുടക്കാന്‍ വീരഭദ്രനോട് മഹാദേവന്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം വീരഭദ്രസ്വാമിയും ശിവഭൂതങ്ങളും യജ്ഞം നടത്തിക്കൊണ്ടിരുന്ന മുനിശ്രേഷ്ഠന്മാരെയും യജ്ഞാചാര്യനായ ഭ്യഗുമുനിയെയും പലപ്രകാരേണ പീഡിപ്പിക്കുകയും അവരുടെ വെളുത്ത താടിരോമങ്ങള്‍ മുറിച്ച് കാട്ടിലെറിയുകയും ദക്ഷന്റെ ശിരസ്സ് നുള്ളിയെടുത്ത് ഹോമകുണ്ഡത്തിലിടുകയും ചെയ്തു. ഭൃഗുമുനിയും മറ്റ് മുനിമാരും തപഃശക്തി ഉള്ളവരായതിനാല്‍ താടിരോമങ്ങള്‍ വീണ ഇടത്ത് വെളുത്ത പൂക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നും അത് ‘ഓടപ്പൂ’ എന്ന് അറിയപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ഐതിഹ്യം എന്തുതന്നെയായാലും കൊട്ടിയൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാവരും ഗൃഹത്തില്‍ തൂക്കാനായി ഓടപ്പൂ വാങ്ങാറുണ്ട്. ഈറ്റയുടെ വിഭാഗത്തില്‍പെട്ട ഓടയുടെ ഇളം തണ്ട് ചതച്ചെടുത്ത് നാരുപോലെ ആക്കിയാണ് ഓടപ്പൂ നിര്‍മ്മിക്കുന്നത്. എല്ലാ ഹൈന്ദവ ഗൃഹങ്ങളിലും, വാഹനങ്ങളിലും ഐശ്യര്യത്തിനായി ‘ഓടപ്പൂ’ തൂക്കാറുണ്ട്. ഇതു വീടിന് മുന്‍വശത്ത് തൂക്കിയാല്‍ രോഗപീഡകളും സകല വിഘ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതാവും എന്നാണ് വിശ്വസം.

നിര്‍മ്മാണം വ്രതനിഷ്ഠയോടെ

ഓടപ്പൂവിന്റെ നിര്‍മാണത്തിനും വ്രതനിഷ്ഠകളുണ്ട്. മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ച് അമ്പതു ദിവസം വ്രതമെടുത്താണ് ഓടശേഖരണം മുതല്‍ തല്ലിച്ചതച്ചു പൂക്കളാക്കലും വില്‍പ്പനയും നടത്തുന്നത്. ഓട വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നല്‍കുന്നത്. ദിവസങ്ങളുടെ അധ്വാനം വേണം ഓടപ്പൂവ് നിര്‍മിക്കാന്‍. ഓട ചതയ്‌ക്കുന്നത് സ്ത്രീകളാണ്. ഉത്സവകാലത്തേ ഓടപ്പൂ ലഭിക്കൂ. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഓടപ്പൂക്കള്‍ പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് കൊട്ടിയൂര്‍. അതുകൊണ്ടുതന്നെ കൊട്ടിയൂര്‍ പെരുമാളിനെ വനവാസികള്‍ വിളിക്കുന്നത് ഓടക്കാടച്ഛന്‍ എന്നാണ്. പ്രകൃതിയും മനുഷ്യരും വിശ്വാസവും ഇടകലരുന്നതാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍. അടുത്ത വൈശാഖം വരെയുള്ള ഐശ്വര്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓടപ്പൂവ് തൂക്കല്‍. ചെറിയ പൂവിന് 70 രൂപ മുതലും വലുതിന് 140 രൂപവരെയുമാണ് നിരക്ക്.

Tags: Odapoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.