തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും തീര്ത്തനിനു പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആദ്യ ഘട്ടമായി സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത് ടൈംസ് നൗ ഇടിജി, എബിപി സി വോട്ടേസ് സര്‍വേയുമാണ്. എബിപി സര്‍വേ പ്രകാരം എന്‍ഡി സംഖ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനു പുറമെ രണ്ടു സീറ്റുകളും നേടുമെന്നാണ് പറയുന്നത്.
അതേസമയം ടൈംസ് നൗ ഇടിജിയുടെ എക്സിറ്റ് പോള്‍ പ്രകാരം തൃശ്ശൂരില്‍ സുരേഷ്ഗോപി ജയിച്ച് ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എബിപി സര്‍വേ അനുസരിച്ച് എല്‍ഡിഎഫ് പൂജ്യം സീറ്റിലേക്ക് പോകുമ്പോള്‍ 17 മുതല്‍ 19 സീറ്റു വരെ യുപിഎയ്ക്ക് കിട്ടുമെന്നാണ് വ്യക്തമാക്കുന്നത്.
ടൈംസ് നൗ ഇടിജി പുറത്തുവിട്ട് എക്സിറ്റ് പോള്‍ അനുസരിച്ച് കോണ്‍ഗ്രസിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും കിട്ടുമെന്നും പറയുന്നു. എന്നല്‍ ബാക്കി വരുന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപി 3 സീറ്റുവരെയാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: