ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നാളെ (ജൂൺ 2) ജയിലിലേക്ക് മടങ്ങേണ്ടിവരും. ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് ജൂൺ 5-ലേയ്‌ക്ക് മാറ്റിയിരുന്നു. ഇതോടെ നാളെ കെജ്രിവാൾ തിഹാർ ജയിലിലേയ്‌ക്ക് മടങ്ങേണ്ട സാഹചര്യമാണ്.
ആരോഗ്യ കാരണങ്ങളാൽ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം തേടി ആം ആദ്മി പാർട്ടി (എഎപി) കോടതിയെ സമീപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിന് അസുഖമാണെന്നും ഏഴു കിലോ തൂക്കം കുറഞ്ഞെന്നും ചികിത്സ ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ ഈ അപേക്ഷയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തെളിവുകൾ നിരത്തി എതിർത്തു, എഎപി മേധാവി തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞു ജാമ്യം നേടിയെങ്കിലും അദ്ദേഹം പങ്കെടുത്തത് നിരവധി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആയിരുന്നു എന്നും, ആരോഗ്യ പ്രശ്നങ്ങൾ ഈ കാലയളവിൽ ഉണ്ടായില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. കൂടാതെ കേസിൽ ഉൾപ്പെടെയുള്ള വസ്തുതകളെക്കുറിച്ച് കെജ്‌രിവാൾ തെറ്റായ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് ഇ ഡി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: