തിരുവനന്തപുരം::ശത്രുസംഹാരം എന്ന ഒറ്റ ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദുര്‍മന്ത്രവാദമാണ് പഞ്ചബലി. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെ കൊലപ്പെടുത്താന്‍ വേണ്ടി കേരളത്തിലെ കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രവളപ്പില്‍ മൃഗബലി നടത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപിച്ചത്.
50 മൃഗങ്ങളെ പൂജയുടെ ഭാഗമായി ബലികഴിച്ചു എന്നും ശിവകുമാര്‍ ആരോപിക്കുമ്പോള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്ന ആഭിചാരകര്‍മ്മമാണ് നടന്നതെന്ന് ബോധ്യമാവും. “21 ചുവന്നആടുകള്‍, 21 പോത്തുകള്‍, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോഗിച്ചു.
അഘോരികളെക്കൊണ്ടാണ് (ശൈവഭക്തരായ സന്യാസിമാര്‍) പൂജ ചെയ്ചിച്ചതെന്നും പറയുന്നു. ബലിയുടെ ഭാഗമായി താന്ത്രിക വിദഗ്ധരെ ഉപയോഗിച്ച് രാജ കന്തക, മരണ മോഹന സ്തംഭന എന്നീ യാഗങ്ങള്‍ നടത്തിയെന്നും പറയുന്നു. ഉപമുഖ്യമന്ത്രിയായ തന്നെയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഇല്ലാതാക്കാനാണ് ഈ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ ദുഷ്ക്കർമങ്ങള്‍ നടത്തിയെന്നും പറയുന്നു.
എന്താണ് ദുര്‍മന്ത്രവാദം?
സ്വാര്‍ത്ഥലക്ഷ്യം കൈവരിക്കാന്‍ അതല്ലെങ്കില്‍ ദുഷ്ടലക്ഷ്യം സാധ്യമാക്കാന്‍ നടത്തുന്ന ആഭിചാരക്രിയയാണ് ദുര്‍മന്ത്രവാദം. അതീന്ദ്രിയ ശക്തികളെ ആവാഹിക്കാന്‍ വേണ്ടി പൂജകളും മൃഗബലികളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. ഇതിന്റെ ഭാഗമായി ആര്‍ക്കെതിരെയാണോ ദുര്‍മന്ത്രവാദം ചെയ്യുന്നത് അയാളില്‍ അസ്വസ്ഥതയുണ്ടാകും, ഉറക്കക്കുറവ്, രോഗം, ദുസ്വപ്നം കാണല്‍ തുടങ്ങിയ ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. സുഗമമായ മാനസിക വ്യാപാരത്തിന്റെ താളം തെറ്റും. ഭയം, ഉല്‍ക്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ ഉണ്ടാകും. ആശക്കുഴപ്പം, ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ എന്നിവ ശത്രുവിന് സംഭവിച്ചേക്കുമെന്നും പറയപ്പെടുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: