ഇംഫാല്‍: റിമാല്‍ ന്യൂനമര്‍ദ്ദമായി മാറിയതിനെ തുടര്‍ന്ന് മണിപ്പൂരില്‍ പ്രളയം. ഇടമുറിയാതെ പെയ്ത മഴയില്‍ സംസ്ഥാനത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായി. മഴ തുടര്‍ന്നുണ്ടായ പ്രളയം സംസ്ഥാനത്തെ 1,88,143 പേരെയാണ് ബാധിച്ചതെന്ന സര്‍ക്കാര്‍ അറയിച്ചു.
സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്നലെയും ഇന്നും എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
അടിയന്തരഘട്ടങ്ങളിലല്ലാതെ ആളുകള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. 24,265 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിച്ചുണ്ട്. 18,103 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും 56 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ജലവിഭവ, ?ദുരിതാശ്വാസ, ദുരന്തനിവാരണ മന്ത്രി അവാങ്ബൗ ന്യൂമൈ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: