കോട്ടയം: കെഎസ്ഇബിയില്‍ നിന്നും മാത്രം ഇന്ന് വിരമിക്കുന്നത് 1099 പേര്. 8 ചീഫ് എന്‍ജിനീയര്‍മാരും 17 ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരും 33 എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും ഇന്നു പടിയിറങ്ങുന്നവരില്‍ പെടും.
7500 ഓളം സ്്കൂള്‍ അധ്യാപകരും ഇന്ന് വിരമിക്കും. ഇത് ഉള്‍പ്പെടെ 15,000 ഓളം പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഒഴിയുന്നത്. സെക്രട്ടേറിയറ്റില്‍ നിന്ന് സ്പെഷ്യല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 150 പേരുണ്ട്. പോലീസില്‍നിന്ന് 800 പേരും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് 60 പേരും റവന്യൂ വകുപ്പില്‍ നിന്ന് 461 പേരും പൊതുവിതരണ വകുപ്പില്‍ നിന്ന് 66 പേരും കെഎസ്ആര്‍ടിസിയില്‍ നിന്ന് 674 പേരും ഇന്ന് വിരമിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.എംജി സര്‍വകലാശാലയില്‍ നിന്ന് 44 പേരും കേരള സര്‍വകലാശാലയില്‍ നിന്ന് 16 പേരും ഇന്ന് വിരമിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കല്‍ അനുകൂല്യമായി നല്കാന് 7500 കോടി രൂപയോളം വേണ്ടിവരും എന്നാണ് കണക്ക്. ഇത്രയും പേര് ഒരുമിച്ച് വിരമിക്കുന്നതോടെ ഉണ്ടാകാവുന്ന ആള്‍ക്ഷാമം കണക്കിലെടുത്ത്, താഴെ തട്ടിലെ തസ്തികയിലുള്ളവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ തുടരാമെന്ന് കെ.എസ്.ഇബിയും കെഎസ്ആര്‍ടിസിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: